Goons Attack in Thiruvananthapuram : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ധനുവച്ചപുരം കോളേജിൽ പെട്രോൾ ബോംബെറിഞ്ഞു, വാഹനങ്ങൾ അടിച്ചു തകർത്തു

ബൈക്കിലെത്തി സംഘം പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ഭിതി പരത്തുകയും കോളേജിന് - മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു.  

Written by - Zee Malayalam News Desk | Last Updated : Jan 27, 2022, 02:17 PM IST
  • ഇന്നലെ ജനുവരി 26ന് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
  • ബൈക്കിലെത്തി സംഘം പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ഭിതി പരത്തുകയും കോളേജിന് മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു.
  • തുടർന്ന് ധനുവച്ചപുരം റെയിൽവേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്കുളിലെ വാഹനങ്ങും തകർത്തു
Goons Attack in Thiruvananthapuram : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ധനുവച്ചപുരം കോളേജിൽ പെട്രോൾ ബോംബെറിഞ്ഞു, വാഹനങ്ങൾ അടിച്ചു തകർത്തു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ധനുവച്ചപുരത്ത് ഗുണ്ടാ സംഘം വാഹനങ്ങൾ അടിച്ചു തകർക്കുകയും കോളേജിൽ പെട്രോൾ ബോംബെറിഞ്ഞ് ഭീതി പരത്തുകയും ചെയ്തു. സംഭവത്തിൽ 3 പേർ പിടിയിൽ എന്ന് സൂചന.

ഇന്നലെ ജനുവരി 26ന് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ബൈക്കിലെത്തി സംഘം പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ഭിതി പരത്തുകയും കോളേജിന് മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ധനുവച്ചപുരം റെയിൽവേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്കുളിലെ വാഹനങ്ങും തകർത്തു.

ALSO READ : Operation Kaval: പൊലീസ് പരിശോധന ശക്തമല്ലെന്ന് ആക്ഷേപം; സംസ്ഥാനത്ത് അഴിഞ്ഞാടി ഗുണ്ടകൾ; അക്രമ സംഭവങ്ങൾ ഇങ്ങനെ!

 കഴിഞ്ഞ 2 ആഴ്ച്ചക്ക് മുമ്പ് ധനുവച്ചപുരം പാർക്കിന് സമീപത്തായി രണ്ടു വീടുകളിൽ ഗുണ്ടാ അക്രമണം നടന്നിരുന്നു. വനിതാ പൊലിസിന് ഉൾപ്പെടെ അക്രമത്തിൽ പരിക്കേറ്റിട്ടും നാളിതുവരെയായി ഒരു പ്രതികളേയും പിടികൂടിയില്ല.

ALSO READ : Gunda Attacks : തിരുവനന്തപുരത്തെ ഗുണ്ടകളുടെ ലിസ്റ്റ് പുതുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ; പത്ത് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും

പ്രദേശത്ത് തുടർച്ചയായ മൂന്നാമത്തെ ഗുണ്ടാ ആക്രമണമാണ് ഇന്നലെ രാത്രിയിൽ ഉണ്ടായത്. അക്രമവുമായി ബന്ധപ്പെട്ട് പാറശ്ശാല പൊലിസ് 3 പ്രതികളെ പിടികൂടിയെന്നാണ് പ്രഥമിക വിവരം ലഭിക്കുന്നത്. പിടികൂടിയവരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News