Crime News: ഇടുക്കി നെടുങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട; പതിനഞ്ചര കിലോ കഞ്ചാവ് പിടികൂടി

Cannabis Seized: തമിഴ്നാട് വത്തലഗുണ്ട് സ്വദേശിയായ ചിത്ര, വരശുനാട് സ്വദേശി മുരുകൻ, ബോഡി സ്വദേശി ഭാരതി എന്നിവരാണ് അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Jun 21, 2023, 10:43 AM IST
  • ബസ് സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്
  • പതിഞ്ചര കിലോയിലധികം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്
Crime News: ഇടുക്കി നെടുങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട; പതിനഞ്ചര കിലോ കഞ്ചാവ് പിടികൂടി

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട. പതിനഞ്ചര കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ സ്ത്രീ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് നെടുങ്കണ്ടം പോലീസ് കഞ്ചാവ് പിടികൂടിയത്.

തമിഴ്നാട് വത്തലഗുണ്ട് സ്വദേശിയായ ചിത്ര, വരശുനാട് സ്വദേശി മുരുകൻ, ബോഡി സ്വദേശി ഭാരതി എന്നിവരാണ് അറസ്റ്റിലായത്. ബസ് സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പതിഞ്ചര കിലോയിലധികം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.

തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവ് നെടുങ്കണ്ടം മേഖലയിലെ മൊത്ത വിതരണക്കാർക്ക് കൈമാറുകയായിരുന്നു ലക്ഷ്യം എന്നാണ് പ്രാഥമിക നി​ഗമനം. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം; പ്രതി പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പോലീസ് പിടികൂടി. കാട്ടാക്കട അബലത്തിൻകാല സ്വദേശി അജയകുമാർ ആണ് പിടിയിലായത്. 100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനുമൊക്കെ ഭീഷണിപ്പെടുത്തിയെന്ന് പറയുമെന്നുമായിരുന്നു ഈമെയിൽ സന്ദേശം.

രണ്ടാഴ്ച മുൻപാണ് സന്ദേശം അയച്ചത്. മെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു. ‌പോലീസ് ഹൈടെക് സെല്ലിൽ നിന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മുൻപ് വിമുക്ത ഭടൻ്റെ വീട്ടിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തിൽ കത്തി വച്ചു ഭീഷണി മുഴക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാട്ടാക്കട ഡിവൈഎസ് പി എൻ ഷിബുവിന്റെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്പെക്ടർ ഷിബുകുമാർ എസ് ഐ ശ്രീനാഥ് എ എസ് ഐ സന്തോഷ് കുമാർ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News