ഡൽഹിയിൽ പട്ടാപ്പകൽ 50കാരനെ വെടിവെച്ചു കൊന്നു

വടക്കൻ ഡൽഹിയിലെ ജാദരാബാദിൽ ബുധനാഴ്ച പകൽ ഒരുമണിയോടെയാണ് സംഭവം. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2021, 07:20 PM IST
  • ആദ്യം നടന്നുപോയ രണ്ടംഗ സംഘം പിന്നീട് തിരിച്ചുവന്നു. തുടർന്ന് 50കാരനോട് സംസാരിച്ച്‌ നിൽക്കുന്നതിനിടെയാണ് വെടിയുതിർത്തത്.
  • അൻസാരി പ്രദേശത്തെ റസിഡൻസ് അസ്സോസിയേഷൻ ഭാരവാഹി കൂടിയാണ്.
  • 50കാരനെ പ്രതികൾക്ക് നേരത്തെ തന്നെ അറിയാമായിരിക്കാമെന്നാണ് പൊലീസി
ഡൽഹിയിൽ പട്ടാപ്പകൽ 50കാരനെ വെടിവെച്ചു കൊന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകൽ 50കാരനെ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ ജാദരാബാദിൽ ബുധനാഴ്ച പകൽ ഒരുമണിയോടെയാണ് സംഭവം. റയീസ് അൻസാരി എന്ന 50കാരനാണ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ചത്. ഇദ്ദേഹം വീടിന് വെളിയിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. ഇദ്ദേ​ഹത്തിന് നേരെ നിറയൊഴിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഇതിനിടയിൽ പുറത്തുവന്നു.അൻസാരിയെ നിറയൊഴിക്കുന്നതിനിടെ തെരുവിലൂടെ കുട്ടികൾ സ്‌കേറ്റിങ് നടത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.

ALSO READഓടുന്ന ട്രെയിനിൽ നിന്നും ഭാര്യയെ തള്ളിയിട്ട് കൊന്നു; ഭർത്താവ് അറസ്റ്റിൽ

പലചരക്കുകട നടത്തുന്ന അൻസാരി, വീടിന് മുൻവശം സ്‌കൂട്ടർ വൃത്തിയാക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. പരിചയക്കാരനുമായി സംസാരിച്ച്‌ നിൽക്കുന്ന 50കാരന് സമീപത്ത് കൂടി ആദ്യം നടന്നുപോയ രണ്ടംഗ സംഘം പിന്നീട് തിരിച്ചുവന്നു. തുടർന്ന് 50കാരനോട് സംസാരിച്ച്‌ നിൽക്കുന്നതിനിടെയാണ് വെടിയുതിർത്തത്. അൻസാരി പ്രദേശത്തെ റസിഡൻസ് അസ്സോസിയേഷൻ ഭാരവാഹി കൂടിയാണ്.50കാരനെ പ്രതികൾക്ക് നേരത്തെ തന്നെ അറിയാമായിരിക്കാമെന്നാണ് പൊലീസിന്റെ(Delhi Police) പ്രാഥമിക നിഗമനം. ഒളിപ്പിച്ച്‌ വച്ചിരുന്ന തോക്ക് എടുത്ത് നിമിഷങ്ങൾക്കകമാണ് 50കാരന് നേരെ വെടിയുതിർത്തത്.

ALSO READവീഡിയോ​ഗ്രാഫറെ കത്തി കാട്ടി ഭീക്ഷണിപ്പെടുത്തി,കാറും സ്വർണവും ക്യമറയും മോഷ്ടിച്ചു

അന്വേഷണത്തിൽ അൻസാരിയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സി.സി.ടീ.വി ദശ്യങ്ങൾ തെളിവായി സ്വീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്(Murder) കേസ് രജിസ്റ്റർ  ചെയ്താണ് പോലീസിന്റെ അന്വേഷണം. കൂടാതെ പ്രദേശത്തുള്ള മറ്റ് സി.സി.ടീവികളുടെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഏതായാലും സംഭവത്തെ തുടർന്ന് ജാദരാബാദ് പ്രദേശത്ത് ആളുകളും ആശങ്കയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News