പാലാ സ്റ്റേഷനിലെ പോലീസുകാർ മർദ്ദിച്ചെന്ന് 17-കാരൻ; അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപനാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. സ്റ്റേഷനിലെ രണ്ട് പോലീസുകാർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് പാര്‍ത്ഥിപന്‍ മാധ്യമങ്ങളോട് പറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 05:16 PM IST
  • പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപനാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്
  • പോലീസുകാർ തെറ്റ് ചെയ്തെങ്കിൽ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കോട്ടയം എസ്പി
പാലാ സ്റ്റേഷനിലെ പോലീസുകാർ മർദ്ദിച്ചെന്ന് 17-കാരൻ; അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

കോട്ടയം: പാലാ സ്റ്റേഷനിലെ പോലീസുകാർ മർദ്ദിച്ചെന്ന് 17-കാരൻറെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോട്ടയം എസ്പി കെ കാര്‍ത്തിക്. പോലീസുകാർക്കെതിരായ പരാതി ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കോട്ടയം എസ്പി അറിയിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം.അന്വേഷണത്തില്‍ പോലീസുകാർ തെറ്റ് ചെയ്തെങ്കിൽ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കോട്ടയം എസ്പി
മാധ്യമങ്ങളോട് പറഞ്ഞു.

പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപനാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. സ്റ്റേഷനിലെ രണ്ട് പോലീസുകാർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് പാര്‍ത്ഥിപന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പെരുമ്പാവൂർ വളയൻചിറങ്ങരയിലെ പോളി ടെക്നിക് വിദ്യാർഥിയാണ് പാർത്ഥിപൻ. തൻറെ വണ്ടിക്ക് പിന്നാലെയെത്തി പോലീസുകാർ ഇറങ്ങാൻ പറഞ്ഞെന്നും ശരീരം പരിശോധിച്ച ശേഷം സാധനം എടുക്കാൻ ആവശ്യപ്പെട്ടെന്നും പാർത്ഥിപൻ പറയുന്നു. തൻറെ കയ്യിൽ ഒന്നും ഇല്ലെന്നും പറഞ്ഞെന്നും സുഹൃത്തിനെ വിളിക്കാൻ വന്നതാണെന്നും പറഞ്ഞെങ്കിലും സ്റ്റേഷനിൽ കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നുവെന്ന് പാർത്ഥിപൻ പറയുന്നു. 

സ്റ്റേഷനിൽ എത്തിച്ച് മുടിയില്‍ പിടിച്ച്‌ വലിച്ച്‌ കുനിച്ച്‌ നിര്‍ത്തി മുട്ടുകൈയ്ക്ക് ഇടിച്ചു. പലതവണ മർദ്ദിച്ചു ഇതിനിടയിൽ ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പാര്‍ത്ഥിപന്‍ പറയുന്നു.മകന്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെന്ന് അമ്മ നിഷയും പറയുന്നു.  അതേസമയം ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് പിടികൂടിയതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പാലാ പോലീസിന്റെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News