SBI Amrit Kalash Deposit Scheme: പുതിയ സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ എസ്ബിഐ. എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീം (SBI Amrit Kalash Deposit Scheme) എന്ന് പേരിട്ടിരിയ്ക്കുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതി കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു.
ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ ചേരുവാനുള്ള അവസരം മാര്‍ച്ച് 31 വരെ മാത്രമാണ് ഉള്ളത്. ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് ബാങ്ക് 7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും 0.50% അധികമായി പലിശ നിരക്ക് നൽകും. അതായത്, ഈ സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിരക്കില്‍ നിന്നും 0.50% അധിക പലിശ ലഭിക്കും.
Also Read: Congress: ചെയർമാൻ അമ്പയറാണ്, ഭരണപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന ചിയര്‍ലീഡര്‍ അല്ല..!! ഉപരാഷ്ട്രപതിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI, 2023 ഫെബ്രുവരി 15 നാണ് ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ 'അമൃത് കലഷ് ഡെപ്പോസിറ്റ്' ആരംഭിച്ചത്. "സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ 'അമൃത് കലഷ് ഡെപ്പോസിറ്റ്' സബ്‌സ്‌ക്രൈബുചെയ്യാനുള്ള അവസാന മാസമാണിത്. ഇത് 7.10% വരെ ഉയർന്ന പലിശ നിരക്ക് നൽകുന്നു. മറ്റ് സ്ഥിരനിക്ഷേപ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ നല്ല പലിശ ലഭിക്കുന്നതിന് പ്രത്യേക നിക്ഷേപം 2023 മാർച്ച് 31 വരെ സ്വന്തമാക്കാനുള്ള അവസരം ഉണ്ട്. ഈ സ്ഥിര നിക്ഷേപം 400 ദിവസത്തേക്കുള്ളതാണ്, ഇത് ആഭ്യന്തര, എൻആർഐ ഉപഭോക്താക്കൾക്ക് ലഭ്യമാണ്, ബാങ്ക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
അമൃത് കലഷ് നിക്ഷേപം നിങ്ങൾക്ക് എത്ര പലിശ നൽകും? (SBI Amrit Kalash Deposit Scheme interest Rate)
സാധാരണക്കാര്‍ക്ക് എസ്ബിഐയുടെ ഈ പ്രത്യേക FD 7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും 0.50% അധികമായി നൽകും.
അമൃത് കലഷ് നിക്ഷേപത്തിന് കീഴിൽ എത്ര ശതമാനം TDS കുറയ്ക്കും?
എസ്‌ബിഐ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ആദായനികുതി നിയമപ്രകാരം ബാധകമായ നിരക്കിലായിരിക്കും നികുതി ഈടാക്കുക.
ഈ പ്രത്യേക FD സ്കീമിനി എങ്ങിനെ ചേരുവാന്‍ സാധിക്കും?
നിങ്ങൾക്ക് പ്രത്യേക FDയ്ക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി ഓപ്ഷനുകൾ ഉണ്ട്.അതായത്, ബ്രാഞ്ച് സന്ദര്‍ശിക്കാം, അല്ലെങ്കില്‍ INB, YONO ആപ്പ് വഴിയും ഈ FD സ്കീമില്‍ ചേരാവുന്നതാണ്.
2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.75% മുതൽ 7% പലിശയും 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25% മുതൽ 6.5% വരെയുമാണ് ബാങ്ക് ഇപ്പോൾ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...