Kodi Suni Parole: കൊടി സുനിക്ക് പരോൾ നൽകിയതിൽ വിവാദം; പരോൾ ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങാനിരിക്കെ, സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപണം

Kodi Suni Parole: 2010ൽ രണ്ട് ബിജെപി പ്രവർത്തകരെ വെട്ടിക്കൊന്ന കേസാണ് ന്യൂ മാഹി ഇരട്ടക്കൊല കേസ്.

Written by - Zee Malayalam News Desk | Last Updated : Jan 1, 2025, 06:32 PM IST
  • ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി പരോളിലിറങ്ങിയത് ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങനിരിക്കെയാണ്
  • കൊടി സുനി രണ്ടാം പ്രതിയായ കേസിൽ ഈ മാസം 22നാണ് തലശ്ശേരി കോടതിയിൽ വിചാരണ തുടങ്ങുന്നത്
  • ഒരുമാസത്തെ പരോൾ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി സുനി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ ആരോപണം
Kodi Suni Parole: കൊടി സുനിക്ക് പരോൾ നൽകിയതിൽ വിവാദം; പരോൾ ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങാനിരിക്കെ, സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപണം

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിൽ വിവാദം. ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് കൊടി സുനിക്ക് പരോൾ നൽകിയത്. പരോളിലിറങ്ങിയ സുനി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി പരോളിലിറങ്ങിയത് ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങനിരിക്കെയാണ്.  കൊടി സുനി രണ്ടാം പ്രതിയായ കേസിൽ ഈ മാസം 22നാണ് തലശ്ശേരി കോടതിയിൽ വിചാരണ തുടങ്ങുന്നത്. ഒരുമാസത്തെ പരോൾ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി സുനി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

ALSO READ: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; രണ്ട് ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടുകൾ

2010ൽ രണ്ട് ബിജെപി പ്രവർത്തകരെ വെട്ടിക്കൊന്ന കേസാണ് ന്യൂ മാഹി ഇരട്ടക്കൊല കേസ്. കേസിൻ്റെ വിചാരണ ആരംഭിക്കാനിരിക്കെ, പരോൾ ആവശ്യപ്പെട്ട് സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന്  അപേക്ഷ നൽകിയിരുന്നു. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു.

എന്നാൽ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നുവെന്നാണ് ആരോപണം. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News