തിരുവനന്തപുരം: പാറശാല പൊഴിയൂരിൽ നിയന്ത്രണം തെറ്റിയക്കാർ കുളത്തിൽ വീണു ഒരാൾ മരിച്ചു നാല് പേർക്ക് പരിക്ക്. പൊഴിയൂർ ആയിര കുളത്തിലാണ് നിയന്ത്രണം വിട്ട കാറ് കുളത്തിൽ വീണത്. കാറിൽ ഉണ്ടായിരുന്ന ആയിര സ്വദേശി പ്രദീപാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ALSO READ: കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് പതിനൊന്നുകാരി മരിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്
ഒപ്പം സഞ്ചരിച്ച ആയിര സ്വദേശികളായ സഞ്ജു, സജീവ്, സജു, ചിക്കു എന്നിവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഇവർ പാറശാല ആശുപത്രിയിൽ ചികിത്സയിലാണ്. സുരക്ഷാ വേലികൾ ഇല്ലാത്ത കുളമാണ് അയിരക്കുളം. വാഹനം തിരിക്കുന്നതിനിടയിൽ കുളത്തിലേക്ക് പതിച്ചതെന്നാണ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.