വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ലവ്ഡേൽ" എന്ന ചിത്രത്തിന്റെ ആദ്യത്തെ വീഡിയോ ഗാനം റിലീസ് ചെയ്തു. രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്ജ്, ജോഹാൻ എം ഷാജി, വിഷ്ണു സജീവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതുൽ സെബാസ്റ്റ്യൻ എഴുതിയ വരികൾക്ക് ഫ്രാൻസിസ് സാബു സംഗീതം പകർന്ന് സൗപർണിക, അതുൽ സെബാസ്റ്റ്യൻ എന്നിവർ ആലപിച്ച ഐ ക്യാൻ സീ... എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് റിലീസ് ചെയ്തത്. ആംസ്റ്റർ ഡാം മൂവി ഇൻ്റർ നാഷണലിന്റെ ബാനറിൽ രേഷ്മ സി എച്ച് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.
ALSO READ: ആസിഫ് അലിയുടെ 'രേഖാചിത്രം' 2025 ജനുവരി ഒമ്പതിന് പ്രദർശനത്തിന്
സംഗീതം- ഫ്രാൻസിസ് സാബു, എഡിറ്റിംഗ്- രതീഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഹോച്മിൻ, മേക്കപ്പ്- രജീഷ് ആർ പൊതാവൂർ, ആർട്ട്- ശ്രീകുമാർ ആലപ്പുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നവാസ് അലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അയൂബ് ചെറിയ, റെനീസ് റെഷീദ്, സൗണ്ട് മിക്സിംഗ് ആന്റ് ഡിസൈനിംഗ്- ആശിഷ് ജോൺ ഇല്ലിക്കൽ.
വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, സ്റ്റുഡിയോ- സൗത്ത് സ്റ്റുഡിയോ, പബ്ലിസിറ്റി ഡിസൈൻ- ആർട്ടോകാർപസ്, സംവിധാന സഹായികൾ- ഹരീഷ്കുമാർ വി, ആൽബിൻ ജോയ്, അസിസ്റ്റന്റ് മേക്കപ്പ് മാൻ- അഭിജിത്ത് ലാഫേർ, പിആർഒ- എഎസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.