2023-ലെ ബജറ്റിൽ സാമ്പത്തിക രംഗത്ത് വന്ന മാറ്റങ്ങളുടെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുതിർന്ന പൗരന്മാർക്കായി പുതിയ നിക്ഷേപ പദ്ധതികൾ തുറന്നിട്ടുണ്ട്. ബജറ്റിൽ ഇതിൻറെ ഭാഗമായി മുതിർന്ന പൗരന്മാരുടെ നിക്ഷേപ പരിധി വർധിപ്പിക്കുകയും ചെയ്തു. പ്രധാനമായും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS), സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (SCSS) എന്നിവയിലാണ് മാറ്റം വരുക
ഇതിനൊപ്പം ധനമന്ത്രി മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് (എംഎസ്എസ്സി) എന്ന നിക്ഷേപ പദ്ധതിയും സ്ത്രീകൾക്കായും ആരംഭിച്ചു. കൂടാതെ അപകടരഹിത നിക്ഷേപത്തിനായി മുതിർന്ന പൗരന്മാർക്ക് പ്രധാനമന്ത്രിയുടെ വയ വന്ദന യോജനയിലും നിക്ഷേപിക്കാം. എന്താണ് ഇവയുടെ പ്രത്യേകത ഈ നാല് സ്കീമുകളെ പറ്റിയും കൂടുതൽ പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ടുകളുടെ നിക്ഷേപ പരിധി 4.5 ലക്ഷം രൂപയിൽ നിന്ന് 9 ലക്ഷം രൂപയായും ജോയിന്റ് അക്കൗണ്ടുകളുടെ നിക്ഷേപ പരിധി 9 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്. 7.1% പലിശ നിരക്കിൽ, 4.5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് നേരത്തെ പ്രതിമാസം 2,662 രൂപയോ അല്ലെങ്കിൽ പ്രതിവർഷം 31,950 രൂപയോ ലഭിച്ചിരുന്നത്, ഇപ്പോൾ പ്രതിമാസം 5,325 രൂപയായോ അല്ലെങ്കിൽ പ്രതിവർഷം 63,900 രൂപയായോ വർദ്ധിക്കും. ഒരു ജോയിന്റ് അക്കൗണ്ടിനുള്ള വരുമാനം പ്രതിമാസം 10,650 രൂപയോ പ്രതിവർഷം 1,27,800 രൂപയോ ആയിരിക്കും.
സീനിയർ സിറ്റിസൺ സേവിംഗ് സ്കീം
SCSS ന് ഇപ്പോൾ അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്, കൂടാതെ ത്രൈമാസികമായി നൽകുന്ന പലിശ സഹിതം 8% വാർഷിക റിസ്ക്-ഫ്രീ റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. അടിയന്തര ഘട്ടങ്ങളിൽ മുൻകൂട്ടി പിൻവലിക്കാൻ സാധിക്കും. SCSS അക്കൗണ്ട് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ വിവിധ ബാങ്കുകൾ വഴി ഓൺലൈനിലോ തുറക്കാവുന്നതാണ്. 60 വയസ്സിനു മുകളിലുള്ള മുതിർന്നവരെ ഉദ്ദേശിച്ചുള്ളതാണിത്. എങ്കിലും, 55 വയസ്സിനു മുകളിലുള്ളവരും ജോലിയിൽ നിന്ന് വിരമിച്ചവരും ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ യോഗ്യരാണ്.
മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് (MSSC)
സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ 2 ലക്ഷം രൂപ വരെയുള്ള നിക്ഷേപ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. കാലയളവ് രണ്ട് വർഷമാണ്, സ്ഥിര പലിശ നിരക്ക് 7.5% . ഈ പദ്ധതി സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിക്ഷേപ അവസരങ്ങൾ നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രസ്താവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...