Ola Electric Scooter ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും; തീയതി പ്രഖ്യാപിച്ച് Ola CEO Bhavish Aggarwal

Ola Electric Scooter 2021 ആഗസ്റ്റ് 15 ന് ഇന്ത്യയിൽ അവതരിപ്പിക്കും.  ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഇത് ലോഞ്ച് ചെയ്യുന്നത് എന്നത് വാഹനപ്രേമികൾക്ക് മറ്റൊരു സന്തോഷം.   

Written by - Zee Malayalam News Desk | Last Updated : Aug 3, 2021, 01:15 PM IST
  • Ola Electric Scooter ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും
  • ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു
  • എതിരാളികളെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ്
Ola Electric Scooter ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും; തീയതി പ്രഖ്യാപിച്ച്  Ola CEO Bhavish Aggarwal

Ola Electric Scooter 2021 ആഗസ്റ്റ് 15 ന് ഇന്ത്യയിൽ അവതരിപ്പിക്കും.  ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഇത് ലോഞ്ച് ചെയ്യുന്നത് എന്നത് വാഹനപ്രേമികൾക്ക് മറ്റൊരു സന്തോഷം.  

Ola Electric Scooter ന്റെ ലോഞ്ചിങ് തീയതി കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാൾ (CEO Bhavish Aggarwal) ട്വിറ്ററിലൂടെയാണ് അറിയിച്ചത്.  സ്‌കൂട്ടറിന്റെ ലോഞ്ചിങ് തീയതി തീരുമാനമായാൽ അറിയിക്കുമെന്ന് നേരത്തെ തന്നെ സിഇഒ വ്യക്തമാക്കിയിരുന്നു. 

 

 

Also Read: Ola Electric Scooter : ഡീലർമാരില്ല, കമ്പിനി സ്കൂട്ടർ നേരിട്ട് വീട്ടിലെത്തിക്കും

ഓല (Ola Scooter) തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറിനെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ola സ്കൂട്ടറിന് വിപണിയില്‍ വലിയ ഒരു ഹൈപ്പ് ഉണ്ടായിട്ടുണ്ടെന്ന് വേണം പറയാന്‍.

എതിരാളികളെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് കുതിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.  മാത്രമല്ല ഇതിനോടകം സ്‌കൂട്ടര്‍ സംബന്ധിച്ച ഏതാനും ചില വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സ്കൂട്ടർ ലോഞ്ച് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചത്

Also Read: Ola Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം....

ഇതിനിടയിൽ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ തുടര്‍ച്ചയായി വിപണിയില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന വാർത്തയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. പുറത്തിറങ്ങിയ ചിത്രത്തിലും മോഡൽ പൂർണ്ണമായും മറച്ചിരിക്കുന്നതും ശ്രദ്ധയിൽ പെട്ടതാണ്.  

2021 ജൂലൈ 15 നാണ് ഓല ഇലക്ട്രിക് മൊബിലിറ്റി അതിന്റെ പുതിയ ഓല സ്‌കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിച്ചത്.  24 മണിക്കൂറിനുള്ളില്‍ 1 ലക്ഷത്തിലധികം പ്രീ-ബുക്കിംഗ് ആണ് കമ്ബനിക്ക് ലഭിച്ചത്.  

സ്‌കൂട്ടർ വാങ്ങുന്നവര്‍ക്ക് നിറവും വകഭേദവും തെരഞ്ഞെടുക്കാന്‍ കഴിയും. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഓല ഇരുചക്രവാഹന ഫാക്ടറിയിലാണ് വാഹനം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News