Ola electric scooter: 499 രൂപക്ക് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ?സംഭവം ഇതാണ്

ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് സ്കൂട്ടർ ഡെലിവറിയിൽ മുൻ ഗണന ലഭിക്കും എന്നതാണ് പ്രത്യേകത

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 07:42 PM IST
  • ഇന്ന് മുതൽ, ഉപഭോക്താക്കൾക്ക് olaelectric.com ൽ 499 രൂപ നൽകി സ്കൂട്ടർ ബുക്ക് ചെയ്യാം.
  • ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് സ്കൂട്ടർ ഡെലിവറിയിൽ മുൻ ഗണന ലഭിക്കും
  • ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയിൽ ഒലയുടേത് ഇതാദ്യത്തെ സംരംഭമാണ്
Ola electric scooter: 499 രൂപക്ക് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ?സംഭവം ഇതാണ്

അങ്ങിനെ ഉപഭോക്താക്കൾക്കായി ഒലയുടെ പുതിയ ഒാഫറെത്തി. 499 രൂപക്ക് ഒരു സ്കൂട്ടർ. വെറും തള്ളല്ല. സ്കൂട്ടറിൻറെ ബുക്കിങ്ങ് തുകയാണിത്. ഇന്ന് മുതൽ, ഉപഭോക്താക്കൾക്ക്  olaelectric.com ൽ 499 രൂപ നൽകി സ്കൂട്ടർ ബുക്ക് ചെയ്യാം. തുക ആവശ്യമെങ്കിൽ തിരികെ നൽകാനും ആവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് സ്കൂട്ടർ ഡെലിവറിയിൽ മുൻ ഗണന ലഭിക്കും എന്നതാണ് പ്രത്യേകത. വരും ദിവസങ്ങളിൽ സ്കൂട്ടറിൻറെ സവിശേഷതകളും വിലയും അടക്കം വെളിപ്പെടുത്തുമെന്നാണ് ഒല അറിയിച്ചിട്ടുള്ളത്.

ALSO READ: Redmi Note 10T 5G ഉടൻ ഇന്ത്യയിൽ എത്തും; ഫോണിന്റെ സവിശേഷതകൾ എന്തൊക്കെ?

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയിൽ ഒലയുടേത് ഇതാദ്യത്തെ സംരംഭമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഫാക്ടറി തമിഴ്‌നാട്ടിൽ 500 ഏക്കർ സ്ഥലത്താണ് ഒല നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 2 ദശലക്ഷം മുതൽ മുടക്കിലായിരിക്കും ഫാക്ടറി പ്രവർത്തിക്കുക. മൊത്തം 10 മില്യൺ വാഹനങ്ങൾ അടുത്ത വർഷത്തോടെ പണി പൂർത്തിയാക്കും.
 

ഇലക്ട്രിക് സ്കൂട്ടറിനായി റിസർവേഷനുകൾ തുറക്കുമ്പോൾ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപ്ലവം ഇന്ന് ആരംഭിക്കുന്നു, വരാനിരിക്കുന്ന വാഹനങ്ങളുടെ ശ്രേണിയിലെ ആദ്യത്തേത്. അതിന്റെ അവിശ്വസനീയമായ പ്രകടനം, സാങ്കേതികവിദ്യ, രൂപകൽപ്പന എന്നിവയ്‌ക്കൊപ്പം ആക്രമണാത്മക വിലനിർണ്ണയവും സുസ്ഥിര ചലനാത്മകതയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News