UPI ID Update: നിങ്ങൾ Google Pay, Phone Pay അല്ലെങ്കിൽ Paytm പോലുള്ള UPI ആപ്പുകൾ ഉപയോഗിക്കുന്നവരാണ് എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ വാര്‍ത്ത ശ്രദ്ധിക്കണം. അതായത്, വളരെ പ്രധാനപ്പെട്ട ഒരു സൂചനയുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India - NPCI) അടുത്തിടെ ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു.
Also Read: Shani Margi 2024: 2024 ഈ രാശിക്കാര്‍ക്ക് ദുരിതം, അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്
സര്‍ക്കുലര്‍ അനുസരിച്ച് ഒരു വർഷമായി ആക്ടിവേറ്റ് ചെയ്യാത്ത അല്ലെങ്കില്‍ ഉപയോഗിക്കാത്ത എല്ലാ യുപിഐ ഐഡികളും (UPI ID) 2023 ഡിസംബർ 31 ന് ക്ലോസ് ചെയ്യുമെന്ന് അറിയിയ്ക്കുന്നു. അതായത്, നിങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗത്തില്‍ വരുത്താത്ത എല്ലാ UOI IDകളും ഡിസംബർ 31 ന് ശേഷം പ്രവര്‍ത്തിക്കില്ല.
Also Read: Oily Skin: എണ്ണമയമുള്ള ചർമ്മമാണോ നിങ്ങളുടേത്? ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കാം, ചര്‍മ്മഭംഗി നഷ്ടപ്പെടും
2023 ഡിസംബർ 31നകം നിങ്ങളുടെ ഏതെങ്കിലും യുപിഐ ഐഡിയിൽ നിന്ന് ഇടപാട് നടത്തിയില്ലെങ്കിൽ, ആ ഐഡി ക്ലോസ് ചെയ്യുപ്പെടും. നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ഒരു വർഷമായി ആക്ടിവേറ്റ് ചെയ്യാത്ത എല്ലാ യുപിഐ ഐഡികളും 2023 ഡിസംബർ 31 ന് ക്ലോസ് ചെയ്യുമെന്ന് അറിയിയ്ക്കുന്നു. അതായത്, നിങ്ങളുടെ യുപിഐ ഐഡിയിൽ നിന്ന് കഴിഞ്ഞ ഒരു വർഷമായി യാതൊരു പണമിടപാടും നടത്തിയിട്ടില്ല എങ്കില്‍ അത് ക്ലോസ് ചെയ്യപ്പെടും. അതായത്, UPI ID വീണ്ടും സജീവമാക്കുന്നതിന് നിങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടിവരും എന്നർത്ഥം.
എൻപിസിഐയെക്കുറിച്ച്...
NPCI, അതായത് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India), ഇന്ത്യയുടെ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്. ഇത് ഇന്ത്യയുടെ റീട്ടെയിൽ പേയ്‌മെന്‍റും സെറ്റിൽമെന്‍റ് സംവിധാനവും നിയന്ത്രിക്കുന്നു. PhonePe, Google Pay, Paytm എന്നിവ പോലെയുള്ള എല്ലാ UPI ആപ്പുകളും NPCI മാർഗ്ഗനിർദ്ദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ഈ ആപ്പുകൾ വഴിയുള്ള എല്ലാ ഇടപാടുകളും നിയന്ത്രിക്കുന്നത് NPCI ആണ്. ഏതെങ്കിലും തരത്തിലുള്ള തർക്കമുണ്ടായാൽ എൻപിസിഐയും അതില്‍ മധ്യസ്ഥത വഹിക്കുന്നു. യുപിഐ ആപ്പുകൾ വഴിയുള്ള എല്ലാ ഇടപാടുകളും സുരക്ഷിതവും സുതാര്യവുമാണെന്ന് NPCI ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു.
NPCI പറയുന്നത്....
NPCI പറയുന്നതനുസരിച്ച്, ഉപയോക്തൃ സുരക്ഷ വർദ്ധിപ്പിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. പലപ്പോഴും ഉപയോക്താക്കൾ അവരുടെ പഴയ മൊബൈൽ നമ്പർ ഡിലിങ്ക് ചെയ്യാതെ തന്നെ ഒരു പുതിയ യുപിഐ ഐഡി സൃഷ്ടിക്കുന്നു. ഇത് ആ പഴയ ഐഡി ഉപയോഗിച്ച് മറ്റൊരാൾ തട്ടിപ്പ് നടത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 1 വർഷത്തേക്ക് ഉപയോഗിക്കാത്ത ഐഡികൾ നിര്‍ത്തലാക്കുന്നതിലൂടെ ഈ അപകടസാധ്യത കുറയുമെന്ന് NPCI വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.