Gautam Adani : മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം അദാനിയുടെ ആസ്തി  തിങ്കളാഴ്ച 88.5 ബില്യൺ ഡോളറായി ഉയർന്നു. മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 87.9 ബില്യൺ ഡോളറാണ്.   

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 12:57 PM IST
  • മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഗൗതം അദാനി ഈ സ്ഥാനത്തേക്ക് എത്തിയിരിയ്ക്കുന്നത്.
  • ചെറുകിട വ്യാപാരിയായി ബിസിനസ്സ് രംഗത്ത് എത്തിയ അദാനിക്ക് നിലവിൽ ഗ്രീൻ എനർജി, തുറമുഖങ്ങൾ, എണ്ണക്കമ്പനികൾ, ലോജിസ്റ്റിക്സ് തുടങ്ങി എണ്ണമറ്റ ബിസ്നസുകളാണ് ഉള്ളത്.
  • ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം അദാനിയുടെ ആസ്തി തിങ്കളാഴ്ച 88.5 ബില്യൺ ഡോളറായി ഉയർന്നു. മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 87.9 ബില്യൺ ഡോളറാണ്.
  • ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തിയിൽ മാത്രം 12 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
Gautam Adani : മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി

Mumbai : ഗൗതം അദാനി വീണ്ടും ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി. മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഗൗതം അദാനി ഈ സ്ഥാനത്തേക്ക് എത്തിയിരിയ്ക്കുന്നത്. ചെറുകിട വ്യാപാരിയായി ബിസിനസ്സ് രംഗത്ത് എത്തിയ അദാനിക്ക് നിലവിൽ ഗ്രീൻ എനർജി, തുറമുഖങ്ങൾ, എണ്ണക്കമ്പനികൾ, ലോജിസ്റ്റിക്സ് തുടങ്ങി എണ്ണമറ്റ ബിസ്നസുകളാണ് ഉള്ളത്.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം അദാനിയുടെ ആസ്തി  തിങ്കളാഴ്ച 88.5 ബില്യൺ ഡോളറായി ഉയർന്നു. മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 87.9 ബില്യൺ ഡോളറാണ്. ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തിയിൽ മാത്രം 12 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ലോകത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച വ്യക്തിയാണ് ഗൗതം അദാനി.

ALSO READ: "പ്രതിപക്ഷം രാഷ്ട്രീയ അന്ധതയിൽ" പാർലമെന്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈവിധ്യമാർന്ന ബിസിനസ് ഐഡിയകളും, കൃത്യമായ ഗവേഷണവുമാണ് ഗൗതം അദാനിയുടെ വിജയത്തിന് പിന്നിലെ കാരണമെന്നാണ് വ്യവസായ രംഗത്തെ വിദഗ്‌ധർമാർ അഭിപ്രായപ്പെടുന്നത്. അദാനി ഗ്രൂപ്പിന്റെ ചില സ്റ്റോക്കുകൾ കഴിഞ്ഞ രണ്ട്‍ വർഷത്തിനിടയിൽ മാത്രം 600 ശതമാനത്തിലധികം വളർന്നു.

ALSO READ: Fact Check: ലതാ മങ്കേഷ്‌കറിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഷാരൂഖ് ഖാനൊപ്പം എത്തിയ യുവതി? വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ സത്യം അറിയാം

2070 - ഓട് കൂടി ഇന്ത്യ കാർബൺ നെറ്റ് സീറോയെന്ന ലക്ഷ്യം കൈവരിക്കാൻ ലക്ഷ്യമിടുകയാണ്. ഈ സാഹചര്യത്തിൽ ഹരിത ഊർജത്തിന്റെ മേഖലയിലും അടിസ്ഥാന സൗകര്യങ്ങളുടെ രംഗത്തും അദാനി നടത്തിയ മുന്നേറ്റങ്ങൾ വൻ തോതിൽ ഫലം കാണുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. ഇതാണ് അദാനിയുടെ ചില ലിസ്റ്റഡ് സ്റ്റോക്കുകൾ ഉയരാൻ കാരണം.

ALSO READ: Shiv Sena: EDയടക്കം കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ശിവസേന

അതിനോടൊപ്പം തന്നെ ഇന്ത്യൻ ബെഞ്ച് മാർക്ക് സൂചികയിൽ എംഎസ്‌സിഐ ഇൻകോർപ്പറേഷൻ കൂടുതൽ അദാനി ഗ്രൂപ്പിന്റെ കമ്പനികളെ ഉൾപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇതും അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വർധിക്കാൻ കാരണമാണെന്ന് വിദഗ്‌ദ്ധർ പറയുന്നുണ്ട്. കൂടാതെ അദാനി വിൽമാർ ഇന്ന് ലിസ്റ്റിങ് നടത്തും. ഇതോട് കൂടി അദാനിയുടെ സമ്പത്ത് വീണ്ടും വർധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News