Gold Price Today July 20 2023 : സ്വർണവില റെക്കോർഡ് വില വർധനയിലേക്ക്. തുടർച്ചയായി മൂന്നാം ദിവസം വില വർധിച്ചാണ് സ്വർണവ്യാപാരം ഇന്നും പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് വർധിച്ച് 576 രൂപയാണ്. ഇന്ന് ജൂലൈ 20ന് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് പത്ത് രൂപയാണ്. ഒരു പവന് കൂടിയത് 80 രൂപ. ഒരു ഗ്രാം ഇന്ന് സ്വർണത്തിന്റെ ഇന്നത്തെ വില 5,570 രൂപയാണ്. പവന് 44,560 രൂപ. സ്വർത്തിനൊപ്പം വെള്ളിയുടെ വില ഇന്ന് വർധിച്ചു. 40 പൈസയാണ് ഇന്നത്തെ വെള്ളി വിലയിലെ വർധന. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഈടാക്കുന്നത് 82.40 രൂപയാണ്.
ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജൂലൈ 1 - 43,320
ജൂലൈ 2 - 43,320
ജൂലൈ 3- 43,240
ജൂലൈ 4 -43,320
ജൂലൈ 5 - 43,320
ജൂലൈ 6 - 43,400
ജൂലൈ 7 - 43,320
ജൂലൈ 8 - 43,640
ജൂലൈ 9- 43,640
ജൂലൈ 10 - 43,560
ജൂലൈ 11 - 43,560
ജൂലൈ 12 - 43,720
ജൂലൈ 13 -44,000
ജൂലൈ 14 - 44,000
ജൂലൈ 15 - 44,000
ജൂലൈ 16 - 44,000
ജൂലൈ 17 - 43,984
ജൂലൈ 18 - 44,080
ALSO READ : Gold Rate Today : 44,000 കടന്ന് സ്വർണവില; ഇന്ന് വില കൂടി
ജൂലൈ മാസത്തിലും സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുന്ന സ്ഥിതിയാണ് ആദ്യ പത്ത് ദിവസങ്ങൾ പിന്നിട്ടപ്പോൾ കാണാൻ സാധിടച്ചിരുന്നത്. എന്നാൽ പത്താം തീയതിക്ക് ശേഷം സ്വർണവില കൂടി വരികയായിരുന്നു. സ്വർണത്തിന് 20 രൂപ വർധിച്ചുകൊണ്ടാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. തുടർന്ന് രണ്ടാം തീയതി മാറ്റമില്ലാതെ വ്യാപാരം തുടരുകയായിരുന്നു. ശേഷം മൂന്നാം തീയതി ആശ്വാസമായി സ്വർണവില ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. എന്നാൽ അതേ പത്ത് രൂപ നാലാം തീയതി വർധിക്കുകയും ചെയ്തു. അഞ്ചാം തീയതി സ്വർണവിലയിൽ മാറ്റമില്ലായിരുന്നെങ്കിലും ജൂലൈ ആറിന് സ്വർണത്തിന്റെ പവന് 80 രൂപ കൂടി.
ആ കൂടിയത് തൊട്ടടുത്ത ദിവസം ഇടിഞ്ഞെങ്കിലും ജൂലൈ എട്ടിന് സ്വർണവില കുത്തനെ വർധിക്കുകയായിരുന്നു. പവന് 320 രൂപയാണ് വർധിച്ചത്. തുടർന്ന് പത്താം തീയതി പവന് 80 രൂപ കുറഞ്ഞു. ജൂലൈ 11ന് വിലയിൽ മാറ്റമില്ലാതെയാണ് സ്വർണവ്യാപാരം നടന്നത്. എന്നാൽ 12ന് വില പവന് 120 കൂടുകയും ചെയ്തു. ശേഷം ഇന്നലെ പവന് 280 രൂപ കൂടി സ്വർണവില വീണ്ടും 44,000ത്തിലേക്കെത്തിച്ചു. അതേ നിരക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് തുടർന്നു. തുടർന്ന് ഇന്നലെ ജൂലൈ 17-ാം തീയതി സ്വർണവില നേരിയ തോതിൽ ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ന് പവന് 96 രൂപ വർധിക്കുകയും ചെയ്തു.
തുടർന്ന് ഇന്നലെ 19-ാം തീയതി സ്വർത്തിന്റെ വില പവന് 400 രൂപ വർധിച്ചു. ജൂലൈ മാസത്തിലെ ഏറ്റവും വലിയ വർധനയായിരുന്നു ഇന്നലെ 19-ാം തീയതി രേഖപ്പെടുത്തിയിരുന്നത്. ശേഷം ഇന്ന് സ്വർത്തിന് 80 രൂപ ഉയരുകയും ചെയ്തു. ജൂലൈ മാസത്തിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...