Kochi: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിപണിയില്‍ നേരിയ ഉണര്‍വ് രേഖപ്പെടുത്തി.
വലിയ വില വ്യത്യാസം കാണിക്കാതെയാണ് ഇന്ന് സ്വര്‍ണവിപണി നീങ്ങുന്നത്. സ്വര്‍ണവിലയില്‍ (Gold Rate) ഇന്ന് പവന് (8 ഗ്രാം) 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 33,520 രൂപയായി.
അതേസമയം, ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില മാര്‍ച്ച് 5നായിരുന്നു. പവന് 33,160 രൂപ. ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയുമായിരുന്നു.
അതേസമയം, സ്വര്‍ണവിപണി മന്ദതയില്‍ തുടരുമെന്നാണ് സൂചനകള്‍. സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം തുടരുമെങ്കിലും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്.
Also read: Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം
ആഗോള വിപണിയിലെ മാറ്റങ്ങളാണ് ഇന്ത്യന്‍ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.