ന്യൂഡൽഹി: LPG Price Hike: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം സാധാരണക്കാരുടെ നടുവൊടിക്കയാണ് അതിനിടയിലാണ് വീണ്ടും പാചക വാതക വില വർധിപ്പിച്ചിരിക്കുന്നത്.
കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 43.5 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതായത് ഇനി നിങ്ങൾക്ക് റെസ്റ്റോറന്റുകളിൽ കഴിക്കുന്ന ആഹാരത്തിന് ചെലവേറും.
Also Read: LPG subsidy: എൽപിജി സബ്സിഡി ലഭിക്കുന്നില്ലേ? ഇത്രമാത്രം ചെയ്‌താല്‍ മതി, ഉടനടി പണമെത്തും..!!
ഇന്ത്യൻ ഓയിൽ വെബ്സൈറ്റ് പുതിയ നിരക്കുകൾ പുറത്തിറക്കി (Indian Oil website released new rates)
ഇന്ത്യൻ ഓയിൽ (IOC) പുറത്തിറക്കിയ പുതിയ നിരക്കുകൾ പ്രകാരം ഇപ്പോൾ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1736.5 രൂപയാണ്. നേരത്തെ ഇത് 1693 രൂപയായിരുന്നു. പക്ഷെ ഗാർഹിക സിലിണ്ടറിന്റെ (LPG) വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
ഇപ്പോൾ കൊൽക്കത്തയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1805.5 രൂപയായി ഉയർന്നു, അത് നേരത്തെ 1770.5 രൂപയായിരുന്നു. ഓരോ 15 ദിവസത്തിലും പെട്രോളിയം കമ്പനികൾ പാചകവാതക സിലിണ്ടറിന്റെ വില അവലോകനം ചെയ്യാറുണ്ട്.
Also Read: ഓണത്തിനിടയിൽ ഇരുട്ടടി! ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി!
പാചക വാതകത്തിന് ആശ്വാസം (Relief on cooking gas)
നേരത്തെ അതായത് സെപ്തംബർ ഒന്നിന് എൽപിജി സിലിണ്ടറിന്റെ (LPG) വില 25 രൂപ വർധിപ്പിച്ചിരുന്നു. ഈ വർദ്ധനയ്ക്ക് ശേഷം ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 884.50 രൂപയായി മാറിയിരുന്നു. ഈ മാസം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല എന്നത് ഒരാശ്വാസമാണ്.
CNG യുടെ വിലയിലും വർദ്ധനവുണ്ടാകും
നേരത്തെ സർക്കാർ പ്രകൃതിവാതകത്തിന്റെ (Natural Gas) വില 62 ശതമാനം വർദ്ധിപ്പിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. രാസവളങ്ങൾ, വൈദ്യുതി ഉൽപാദനം, സിഎൻജി ഗ്യാസ് (CNG Gas) എന്നിവയുടെ നിർമ്മാണത്തിന് പ്രകൃതിവാതകം ഉപയോഗിക്കുന്നു. ഈ തീരുമാനത്തിനുശേഷം സിഎൻജി, പിഎൻജി എന്നിവയുടെ വിലയും ഉയരുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...