New LPG Gas Connection: കുടുംബത്തിൽ ആർക്കെങ്കിലും LPG കണക്ഷൻ ഉണ്ടോ? എന്നാൽ നിങ്ങൾക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കും, അറിയേണ്ടതെല്ലാം

New LPG Gas Connection: ഇപ്പോൾ ഒരു പുതിയ  LPG കണക്ഷൻ ലഭിക്കുന്നത് വളരെ എളുപ്പമായിരിക്കുകയാണ്. ഇതിനായി നിങ്ങൾക്ക് ഇപ്പോൾ  മേൽവിലാസം തെളിയിക്കുന്നതിനായുള്ള ബുദ്ധിമുട്ടുകൾ ഒന്നുമില്ല.  അറിയാം അതിന്റെ മുഴുവൻ പ്രക്രിയകളും...    

Written by - Ajitha Kumari | Last Updated : Aug 8, 2021, 02:18 PM IST
  • ഒരു പുതിയ എൽപിജി കണക്ഷൻ നേടുന്നത് ഇപ്പോൾ എളുപ്പമാണ്
  • കുടുംബ കണക്ഷന്റെ അടിസ്ഥാനത്തിൽ പുതിയ കണക്ഷൻ ലഭ്യമാകും
  • വിലാസ തെളിവ് ഇല്ലാതെ LPG കണക്ഷൻ ലഭ്യമാകും
New LPG Gas Connection: കുടുംബത്തിൽ ആർക്കെങ്കിലും LPG കണക്ഷൻ ഉണ്ടോ? എന്നാൽ നിങ്ങൾക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കും, അറിയേണ്ടതെല്ലാം

ന്യൂഡൽഹി: LPG Gas Connection: നിങ്ങൾ എൽപിജിയുടെ ഒരു പുതിയ കണക്ഷൻ എടുക്കാൻ പോകുകയാണെങ്കിൽ ഇതാ നിങ്ങൾക്കൊരു സന്തോഷവാർത്ത.  LPG യുടെ ഒരു പുതിയ കണക്ഷൻ എടുക്കുക എന്നത് ഇപ്പോൾ വളരെ എളുപ്പമാണ്. 

മുൻപ് ഗ്യാസ് കണക്ഷൻ (LPG) ലഭിക്കുന്നതിന് നിങ്ങൾക്ക് അഡ്രെസ്സ്  തെളിവ് ഉണ്ടായിരിക്കണം, അതിനുശേഷം മാത്രമേ നിങ്ങൾക്ക് എൽപിജി കണക്ഷൻ ലഭിക്കൂ. എന്നാൽ ഇപ്പോൾ പുതിയ നിയമപ്രകാരം നിങ്ങൾക്ക് ഒരു തരത്തിലുള്ള വിലാസ തെളിവിന്റെയും ആവശ്യമില്ല.

Also Read: Indian Railways New Rules: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് അറിയുക, അല്ലെങ്കിൽ സീറ്റ് ലഭിക്കില്ല!

വിലാസ തെളിവ് ഇല്ലാതെ ഗ്യാസ് കണക്ഷൻ ലഭ്യമാകും (gas connection will be available without address proof)

നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും എൽപിജി (LPG) കണക്ഷൻ ഉണ്ടെങ്കിൽ നിങ്ങൾക്കും എളുപ്പത്തിൽ ഗ്യാസ് കണക്ഷൻ ലഭിക്കും. ഇപ്പോൾ നിങ്ങൾക്ക് ഇതിനായി ഒരു തരത്തിലുമുള്ള വിലാസ തെളിവ് നൽകേണ്ടതില്ല. അതായത് ഇപ്പോൾ നിങ്ങൾക്ക് എൽപിജി കണക്ഷനെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.  എണ്ണ മാർക്കറ്റിംഗ് കമ്പനികൾ ഈ സൗകര്യം ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ കീഴിലും ഇത് നിങ്ങൾക്ക്പ്രയോജനപ്പെടുത്താം.

പഴയ കുടുംബ കണക്ഷനിൽ പുതിയ എൽപിജി കണക്ഷൻ ലഭ്യമാകും (New LPG connection will be available on old family connection)

ഈ സൗകര്യത്തിന് കീഴിൽ നിങ്ങളുടെ കുടുംബത്തിൽ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ കുടുംബത്തിലെ മറ്റേതെങ്കിലും ബന്ധുക്കളുടെയോ പേരിൽ ഗ്യാസ് കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഈ വിലാസമുപയോഗിച്ച്  പ്രയോജനപ്പെടുത്താം. വിലാസം പരിശോധിച്ചാൽ മാത്രം മതിയാകും. കുടുംബത്തിൽ ഏത് കമ്പനിയുടെ ഗ്യാസ് സിലിണ്ടർ (LPG) ആണോ വരുന്നത്  ആ ഗ്യാസ് ഏജൻസിയിൽ പോയി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട രേഖകൾ നൽകണം.  വെരിഫിക്കേഷന് ശേഷം പുതിയ ഗ്യാസ് കണക്ഷൻ ലഭ്യമാകും.

Also Read: LPG Cylinder Booking: സിലിണ്ടർ ഇങ്ങനെ ബുക്ക് ചെയ്യൂ, ബമ്പർ ആനുകൂല്യങ്ങൾ നേടൂ..

പുതിയ കണക്ഷനിൽ എൽപിജി സബ്സിഡിയും ലഭിക്കും (LPG subsidy will also be available on new connection)

ഏറ്റവും മികച്ച കാര്യം ഇതിൽ ആദ്യത്തെ ഗ്യാസ് കണക്ഷനിൽ ലഭ്യമായ സബ്സിഡി, അതേ അടിസ്ഥാനത്തിൽ എടുക്കുന്ന മറ്റ് കണക്ഷനുകളിലും ലഭ്യമാകും എന്നതാണ്.  ഇത്തരം ഗ്യാസ് കണക്ഷനുകൾ  ഉജ്ജ്വല പദ്ധതി പ്രകാരവും ബുക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ ആധാർ കാർഡും പഴയ ഗ്യാസ് (LPG) കണക്ഷനുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പും ഗ്യാസ് ഏജൻസിക്ക് നൽകി പുതിയ ഗ്യാസ് കണക്ഷന് അപേക്ഷിച്ചാൽ മതി. 

ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരേ വിലാസത്തിൽ ഒന്നിലധികം ഗ്യാസ് കണക്ഷനുകൾ എടുക്കാൻ കഴിയും. എല്ലാ ഗ്യാസ് കണക്ഷനുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഒരു തരത്തിലുള്ള തട്ടിപ്പിനും സാധ്യതയില്ല. ഒരേ വിലാസത്തിൽ ഒന്നിലധികം ഗ്യാസ് കണക്ഷനുകളുടെ സൗകര്യം സർക്കാർ തുടർച്ചയായി വിപുലീകരിക്കുന്നു. എൽ‌പി‌ജി ഗ്യാസ് (LPG) കണക്ഷൻ ഓൺലൈൻ അപേക്ഷയോ കൈമാറ്റമോ ചെയ്യുന്ന പ്രക്രിയയും സർക്കാർ വളരെ ലളിതമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News