7th Pay Commission : അടുത്ത ഡിഎ വർധനവ് എപ്പോൾ? തീയതി വെളിപ്പെടുത്തി ധനമന്ത്രാലയത്തിലെ ഉദ്യോഗസഥൻ

7th Pay commission Latest Update : ഇത്തവണ മൂന്ന് ശതമാനം ക്ഷാമബത്തയെ ഉയർത്തൂ എന്നാണ് ഉദ്യോഗസ്ഥൻ നൽകുന്ന സൂചന.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 06:58 PM IST
  • മൂന്ന് ശതമാനം ഡിഎയെ വർധിക്കൂ
  • ഡിഎ 45 ശതമാനമാകും
  • മുൻകാലടിസ്ഥാനത്തിലാകും ഡിഎ വർധനവ്
  • മാർച്ചിലായിരുന്നു ഇതിന് മുമ്പ് ഡിഎ ഉയർത്തിയത്
7th Pay Commission : അടുത്ത ഡിഎ വർധനവ് എപ്പോൾ? തീയതി വെളിപ്പെടുത്തി ധനമന്ത്രാലയത്തിലെ ഉദ്യോഗസഥൻ

7th Pay Commission DA Hike Latest Update : ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ക്ഷാമബത്ത (ഡിഎ) വർധനവിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്ത്. കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്ത ഈ മാസം (സെപ്റ്റംബർ) മൂന്നാമത്തെ ആഴ്ചയിൽ ഉയർത്തി കൊണ്ട് പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ഡോട്ട് കോം ധനകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്.

സെപ്റ്റംബറിലെ മൂന്നാമത്തെ ആഴ്ചയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ഡിഎ, ഡിആർ വർധനവ് പ്രതീക്ഷിക്കാം. വില കയറ്റം പിടിച്ച് നിർത്താൻ സാധിച്ചതിനാൽ മൂന്ന് ശതമാനം ക്ഷാമബത്തയെ ഉയർത്തുയെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

ALSO READ : 7th pay commission: സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 27,000 വർധിപ്പിക്കും!

ഡിഎ ജൂലൈ ഒന്ന് മുതൽ മുൻകാലടിസ്ഥനത്തിൽ

ജൂലൈ ഒന്ന് മുതൽ മുൻകാലടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് കേന്ദ്ര ഈ വർഷത്തെ രണ്ടാമത്തെ ക്ഷാമബത്ത വർധനവ് നൽകുന്നത്. മൂന്ന് ശതമാനം ഡിഎ ഉയർത്തന്നതോടെ ജീവനക്കാരുടെ ക്ഷാമബത്ത 45 ശതമാനമായി ഉയരും. നിലവിൽ 42 ശതമാനമാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത. ജനുവരു, ജൂലൈ മാസങ്ങളിലായി വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ ഉയർത്തുന്നത്. 

മാർച്ചിലാണ് കേന്ദ്രം ഏറ്റവും അവസാനമായി ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയത്. നാല് ശതമാനം ഡിഎ കേന്ദ്രം ഉയർത്തിയതോടെ ജീവനക്കാരുടെ ക്ഷാമബത്ത 38ൽ നിന്നും 42 ശതമാനമായി വർധിച്ചു. 2006 മുതലാണ് പേ കമ്മീഷൻ പ്രകാരം കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് കണക്കാക്കുന്നത്. രാജ്യത്തെ പെൺപ്പെരുത്തിന്റെ കണക്ക് അനുസരിച്ചാണ് കേന്ദ്രം ക്ഷാമബത്ത വർധനവ് നിർണയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News