7th Pay Commission: ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ഫോർമുല മാറ്റി! അറിയാം എത്ര ശമ്പളം ലഭിക്കുമെന്ന്

7th Pay Commission Updates: ക്ഷാമബത്ത (Dearness allowance) കണക്കാക്കുന്നതിൽ വലിയ മാറ്റം. സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് (Cost of Living) മെച്ചപ്പെടുത്താൻ നൽകുന്ന പണമാണ് DA.  

Written by - Ajitha Kumari | Last Updated : Nov 27, 2021, 01:45 PM IST
  • കേന്ദ്ര ജീവനക്കാർക്ക് വലിയ വാർത്ത
  • ഓരോ 6 മാസത്തിലും മാറ്റം സംഭവിക്കുന്നു
  • ഡിഎ കണക്കാക്കുന്നതെങ്ങനെയെന്നറിയാം
7th Pay Commission: ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ഫോർമുല മാറ്റി! അറിയാം എത്ര ശമ്പളം ലഭിക്കുമെന്ന്

7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഇതാ ഒരു വലിയ വാർത്ത. ക്ഷാമബത്ത (DA) കണക്കാക്കുന്നത് സംബന്ധിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. DA കണക്കാക്കുന്നതിനുള്ള ഫോർമുലയിൽ Ministry of Labour and Employment  മാറ്റം വരുത്തിയിരിക്കുകയാണ്.

ഡിയർനസ് അലവൻസിന്റെ (DA) അടിസ്ഥാന വർഷം (Base Year) 2016-ൽ മാറ്റി. വേതന നിരക്ക് സൂചികയുടെ (WRI-Wage Rate Index) ഒരു പുതിയ സീരീസ് മന്ത്രാലയം പുറത്തിറക്കി. 2016=100 അടിസ്ഥാന വർഷമുള്ള പുതിയ WRI സീരീസ് 1963-65 അടിസ്ഥാന വർഷത്തിന് പകരമാകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അതായത് ഇനി ഡിയർനസ് അലവൻസ് കണക്കാക്കുന്ന രീതിയിൽ മാറ്റമുണ്ടാകുമെന്നർത്ഥം. 

Also Read: 7th Pay Commission: നവംബറിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർധനവ്! അറിയാം കണക്കുകൾ

സർക്കാർ അടിസ്ഥാന വർഷം മാറ്റുന്നു (Government changes base year)

പണപ്പെരുപ്പ ഡാറ്റയുടെ അടിസ്ഥാനത്തിൽ പ്രധാന സാമ്പത്തിക സൂചകങ്ങൾക്കായി സർക്കാർ കാലാകാലങ്ങളിൽ അടിസ്ഥാന വർഷം (Inflation Base Year) പരിഷ്കരിക്കുന്നു.  ഇത് സമ്പദ്‌വ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്. തൊഴിലാളികളുടെ വേതന പാറ്റേണും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) ശുപാർശകൾ അനുസരിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (National Statistical Commission) വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും സൂചിക കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി വേതന നിരക്ക് സൂചികയുടെ അടിസ്ഥാന വർഷം 1963-65 ൽ നിന്ന് 2016 ലേക്ക്  മാറ്റിയിട്ടുണ്ട്.  

Also Read: നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലെങ്കിലും ലഭിക്കും 10000 രൂപ, എങ്ങനെയെന്നറിയാം

എങ്ങനെയാണ് ഡിയർനസ് അലവൻസ് കണക്കാക്കുന്നത്? (How is Dearness Allowance calculated?)

സാധാരണയായി ഓരോ 6 മാസത്തിലും അതായത് ജനുവരി, ജൂലൈ മാസങ്ങളിൽ Dearness Allowance മാറും. ക്ഷാമബത്തയുടെ (Dearness Allowance) നിലവിലെ നിരക്ക് അടിസ്ഥാന ശമ്പളത്തോടൊപ്പം ഗുണിച്ചാൽ, ക്ഷാമബത്തയുടെ തുക എത്ര വർധിച്ചുവെന്ന് അറിയാൻ കഴിയും. 

എന്താണ് ഡിയർനസ് അലവൻസ് (DA)? What is Dearness Allowance (DA)?

സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് (Cost of Living) മെച്ചപ്പെടുത്താൻ നൽകുന്ന പണമാണ് ഡിയർനെസ് അലവൻസ് (Dearness allowance). പണപ്പെരുപ്പം ഉയർന്നതിനു ശേഷവും ജീവനക്കാരുടെ ജീവിത സാഹചര്യങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ പണം ജീവനക്കാർക്ക് നൽകുന്നത്. ഈ പണം സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News