ന്യൂഡൽഹി: 7th Pay Commission: ബിഎസ്എൻഎൽ ജീവനക്കാർക്ക് സന്തോഷവാർത്ത. Chhath Pooja ഉത്സവത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് വൻ സമ്മാനവുമായിട്ടാണ് കേന്ദ്ര സർക്കാർ എത്തിയിരിക്കുന്നത്.
അതായത് Chhath Pooja യുടെ അവസരത്തിൽ ബിഎസ്എൻഎൽ (BSNL) ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ബിഎസ്എൻഎൽ ജീവനക്കാരുടെ (BSNL Employees) ക്ഷാമബത്ത (Dearness Allowance Hike) വർധിപ്പിച്ചു. വർദ്ധിപ്പിച്ച ഡിയർനസ് അലവൻസ് (DA) ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. 2021 നവംബറിലെ ശമ്പളത്തിലൂടെ ഇത് നൽകും.
ജീവനക്കാർക്ക് വീട്ടു വാടക അലവൻസിലും (House rent allowance) വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സർക്കാരിന്റെ ഈ പ്രഖ്യാപനത്തിന് ശേഷം BSNL ജീവനക്കാർക്ക് ഇരട്ടി ആനുകൂല്യം ലഭിക്കും.
ക്ഷാമബത്ത എത്രയാണ് വർധിച്ചത്? (how much did Dearness allowance increase?)
BSNL ജീവനക്കാരുടെ ക്ഷാമബത്ത 170 ശതമാനത്തിൽ നിന്ന് 179.3 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ബോർഡ് തലത്തിലും താഴെയുമുള്ള എല്ലാ ജീവനക്കാർക്കും പുതിയ നിരക്കിൽ ഡിയർനസ് അലവൻസ് (DA Hike) നൽകും. DA യിൽ 2007ലെ ശമ്പള പരിഷ്‌കരണത്തിന്റെ (Basic Pay Revision) അടിസ്ഥാനത്തിൽ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് വർധിച്ച ശമ്പളത്തിന്റെ ആനുകൂല്യം ലഭിക്കും.
ഒക്ടോബറിൽ ഡിഎ വർധിച്ചു (DA increased in October)
2021 ജൂലൈ-സെപ്റ്റംബർ മുതൽ BSNL ജീവനക്കാരുടെ DA 170.5 ശതമാനത്തിൽ നിന്ന് 173.8 ശതമാനമായി വർധിപ്പിച്ചിരുന്നു. അതിനുശേഷം ഒക്ടോബർ ഒന്നിന് ഇത് 179.3 ശതമാനമായി ഉയർത്തി. അടുത്തിടെ ഭാരത് സഞ്ചാര് നിഗം ലിമിറ്റഡിന്റെ (BSNL) ആകെ 1,49,577 ജീവനക്കാരിൽ 78,323 ജീവനക്കാർക്ക് സ്വമേധയാ വിരമിക്കൽ (VRS-Voluntary Retirement Service) നൽകിയിരുന്നു.
Also Read: viral video: കളി കോഴിയോട്; കിട്ടി എട്ടിന്റെ പണി!
ഡിഎ 31 ശതമാനം (31 percent DA)
നേരത്തെയും കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (DA) 11% വർധിപ്പിച്ചിരുന്നു. ഇതിന് ശേഷം ഒക്ടോബറിൽ വീണ്ടും മൂന്ന് ശതമാനം ഡിഎ വർധിപ്പിച്ചതിന് ശേഷം മൊത്തം ഡിഎ 31 ശതമാനമായി. 2021 ജൂലൈ 1 മുതലാണ് DA യിലും DR ലും ഈ വർദ്ധനവ് നടപ്പിലാക്കിയത്. 47.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.