Offerings- വഴിപാടുകളും ​ഗുണങ്ങളും

ഒാരോ വഴിപാടുകൾക്കും ഒരോ ​ഗുണങ്ങളാണ് 

Written by - Zee Malayalam News Desk | Last Updated : Feb 14, 2021, 08:12 AM IST
  • രക്ത പുഷ്പാഞ്ജലി കഴിക്കും വിധമല്ല ക്ഷീരധാര പുരുഷ സൂക്തം ജപിക്കും വിധമല്ല വിദ്യാ​ഗോപാല മന്ത്രാർച്ചന. ​
  • ഗുണങ്ങളും പ്രാധാന്യവും വ്യത്യസ്തമാണ് ചുരുക്കി പറഞ്ഞാൽ വഴിപാട് അറിഞ്ഞ് കഴിപ്പിച്ചാൽ ഫലവും അത്രയും നന്നായിരിക്കും.
  • നാം സമർപ്പിക്കുന്ന ഒരു തുളസിപൂവോ,ഒരു ചെമ്പരത്തിമാലയോ പോലും ഇൗശ്വരന് ഏറ്റവും പ്രിയപ്പെട്ടതാണെന്ന കാര്യം മറക്കരുത്
Offerings- വഴിപാടുകളും ​ഗുണങ്ങളും

ഒാരോ വഴിപാടുകൾക്കും ഒരോ ​ഗുണങ്ങളാണ് രക്ത പുഷ്പാഞ്ജലി കഴിക്കും വിധമല്ല ക്ഷീരധാര പുരുഷ സൂക്തം ജപിക്കും വിധമല്ല വിദ്യാ​ഗോപാല മന്ത്രാർച്ചന. ​ഗുണങ്ങളും പ്രാധാന്യവും വ്യത്യസ്തമാണ് ചുരുക്കി പറഞ്ഞാൽ വഴിപാട് അറിഞ്ഞ് കഴിപ്പിച്ചാൽ ഫലവും അത്രയും നന്നായിരിക്കും. വിശേഷാൽ വഴിപാടുകളൊന്നും കഴിപ്പിക്കാൻ ശേഷിയില്ലെങ്കിൽ നാം സമർപ്പിക്കുന്ന ഒരു തുളസിപൂവോ,ഒരു ചെമ്പരത്തിമാലയോ പോലും ഇൗശ്വരന് ഏറ്റവും പ്രിയപ്പെട്ടതാണെന്ന കാര്യം മറക്കരുത്.

പുഷ്പാ‍ഞ്ജലികൾ

പുഷ്പാഞ്ജലി- ആയുരാരോഗ്യവർദ്ധന 
രക്തപുഷ്പാഞ്ജലി-ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.
സ്വയംവര പുഷ്പാഞ്ജലി- മംഗല്ല്യസിദ്ധി.
ശത്രുദോഷ പുഷ്പാഞ്ജലി-ശത്രുദോഷങ്ങൾ അനുഭവിക്കില്ല.
സഹസ്രനാമ പുഷ്പാഞ്ജലി- ഐശ്വര്യം
ഭാഗ്യസൂക്ത പുഷ്പാഞ്ജലി- ഭാഗ്യലബ്ധി, സമ്പൽസമൃദ്ധി.
ഐക്യമത്യസൂക്ത പുഷ്പാഞ്ജലി- കലഹനിവൃത്തി, മത്സരം ഒഴിവാക്കൽ.
പുരുഷസൂക്ത പുഷ്പാഞ്ജലി- മോക്ഷം, ഇഷ്ടസന്താനലാഭം.
ആയുർ സൂക്ത പുഷ്പാഞ്ജലി- ദീർഘായുസ്സ്
ശ്രീസൂക്ത പുഷ്പാഞ്ജലി- ശ്രീത്വം വർദ്ധിക്കുന്നതിനു, സമ്പൽസമൃദ്ധി.
സരസ്വത പുഷ്പാഞ്ജലി-വിദ്യാലാഭം.
ത്രയ്യംബക പുഷ്പാഞ്ജലി-അഭീഷ്ടസിദ്ധി, യശസസ്.
 വില്യപത്ര പുഷ്പാഞ്ജലി: ശിവസായൂജ്യം

ALSO READ: Sunday Fasting: ഞായറാഴ്ച വ്രതവും ​ഗുണങ്ങളും

വഴിപാടു ഗുണങ്ങൾ

വിളക്ക്-ദുഃഖനിവാരണം,പിൻവിളക്ക്-മംഗല്ല്യ സിദ്ധി, ദാമ്പത്യ ഐക്യം.
കെടാവിളക്ക്-മഹാവ്യാധിയിൽ നിന്ന് മോചനം,നെയ്യ് വിളക്ക്- 
നേത്രരോഗ ശമനം, ചുറ്റുവിളക്ക്-മനശാന്തി, പാപമോചനം, യശസ്സ്
നാരങ്ങാ വിളക്ക്-രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങൽ.
മാല വഴിപാട്-മാനസിക സുഖം,കൂവളമാല- ഉറച്ച മനസ്സിന്, ശിവസായൂജ്യം.

ALSO READ: Shani ദോഷത്തിന് ശാസ്താവിന് നീരാഞ്ജനം ഉത്തമം,കൂടെ ജപിക്കാം ധ്യാന ശ്ലോകം

നിറമാല -അഭീഷ്ടസിദ്ധി,ഗണപതിഹോമം- വിഘ്നങ്ങൾ മാറി ലക്‌ഷ്യം കൈവരിക്കൽ.
കറുക ഹോമം-ബാലാരിഷ്ടമുക്തി, രോഗശമനം,മൃത്യുഞ്ജയഹോമം -കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.
ആയില്ല്യം പൂജ-ത്വക്ക് രോഗശമനം, സർപ്പപ്രീതി, സർപ്പദോഷം നീങ്ങൽ,നൂറും പാലും-സന്താനലാഭം, രോഗശാന്തി, ദീർഘായുസ്സ് .
ഭഗവതിസേവ-ദുരിതനിവാരണം, ആപത്തുകളിൽ നിന്നും മോചനം,നിത്യപൂജ-സർവ്വവിധ ഐശ്വര്യം, ദേവിക്ക് മുഴുക്കാപ്പ്- പ്രശസ്തി, ദീർഘായുസ്സ്
കദളിപ്പഴം നിവേദ്യം-ജ്ഞാനലബ്ധി,വെണ്ണ നിവേദ്യം-ബുദ്ധിക്കും, വിദ്യക്കും,അവിൽ നിവേദ്യം-ദാരിദ്ര്യ നിർമ്മാർജ്ജനം, ഉദയാസ്തമ പൂജ-ദീർഘായുസ്സ്, ശത്രുദോഷനിവാരണം, സർവ്വൈശ്വര്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

 

 

 

Trending News