മോക്ഷദ ഏകാദശിക്ക് മതപരവും ആത്മീയവുമായി വലിയ പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന മംഗളകരമായ ദിവസമായാണ് മോക്ഷദ ഏകാദശിയെ കണക്കാക്കുന്നത്. ഭക്തർ ഈ ദിവസം മഹാവിഷ്ണുവിനെ പ്രാർഥിക്കുന്നു. മാർഗശീർഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് മോക്ഷദ ഏകാദശി വ്രതം ആചരിക്കുന്നത്. ഈ വർഷം, 2023 ഡിസംബർ 23 ന് മോക്ഷദ ഏകാദശി ആചരിക്കും.
മോക്ഷദ ഏകാദശി: തീയതിയും സമയവും
ഏകാദശി തിഥി ആരംഭം: ഡിസംബർ 22, 2023 - രാവിലെ 08:16
ഏകാദശി തിഥി അവസാനിക്കുന്നത് - ഡിസംബർ 23, 2023 - രാവിലെ 07:11
മോക്ഷദ ഏകാദശി: പ്രാധാന്യം
ഹൈന്ദവ സംസ്കാരത്തിൽ മോക്ഷദ ഏകാദശിക്ക് മതപരമായി വലിയ പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന ദിനമാണിത്. ഭഗവാൻ വിഷ്ണുവിനെ പ്രാർഥിക്കുന്ന ഭക്തർക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും ലഭിക്കും. തന്റെ ഭക്തരുടെ ആഗ്രഹങ്ങൾ അദ്ദേഹം നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.
മോക്ഷദ ഏകാദശി എന്നറിയപ്പെടുന്ന ഈ ഏകാദശി മോക്ഷം നേടുന്നതിന് വേണ്ടിയുള്ളതാണ്. മോക്ഷദ ഏകാദശി നാളിൽ വ്രതം അനുഷ്ഠിക്കുന്നവർ മുൻകാല പാപങ്ങളിൽ നിന്ന് മോചിതരാകുകയും ആത്യന്തിക മോക്ഷത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. മഹാവിഷ്ണു തന്റെ ദിവ്യമായ വൈകുണ്ഠധാമത്തിൽ അവർക്ക് ഇടം നൽകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ALSO READ: ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിനം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
മോക്ഷദ ഏകാദശി: പൂജാ ചടങ്ങുകൾ
അതിരാവിലെ എഴുന്നേറ്റ് സ്നാനം ചെയ്താണ് ഭക്തർ മോക്ഷദ ഏകാദശി ദിനം ആരംഭിക്കുന്നത്. നെയ്യ് ഉപയോഗിച്ച് വിളക്ക് തെളിയിച്ച് പൂജാമുറിയിലെ വിഷ്ണു വിഗ്രഹത്തിന് മുൻപിൽ വിളക്ക് തെളിയിക്കണം. മാലയും പൂവും തുളസിയിലയും നിവേദ്യം ചെയ്യുന്നു. ഏകാദശിക്ക് ഒരു ദിവസം മുൻപ് തുളസിയിലകൾ പറിക്കണം. "ഓം നമോ ഭഗവതേ വാസുദേവയേ" എന്ന മന്ത്രം പൂജാവേളയിൽ ചൊല്ലുന്നു.
വൈകുന്നേരം, നെയ്യ് ഉപയോഗിച്ച് ദീപം കത്തിച്ച് വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുന്നു. മഹാവിഷ്ണുവിന്റെ ഈ ആയിരം നാമങ്ങൾ ചൊല്ലുന്നത് ഭക്തരുടെ ജീവിതത്തിൽ നിന്നുള്ള തടസ്സങ്ങൾ നീക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടിൽ പാകം ചെയ്ത ഭക്ഷണം, പഞ്ചാമൃതത്തോടൊപ്പം ആദ്യം വിഷ്ണുവിന് സമർപ്പിക്കുന്നു. ഒടുവിൽ മഹാവിഷ്ണുവിനും ലക്ഷ്മി ദേവിക്കും വേണ്ടി ആരതി നടത്തുന്നു. വ്രതാനുഷ്ഠാനത്തിന് ശേഷം ലളിതമായ ഭക്ഷണങ്ങൾ കഴിച്ച് വ്രതം അവസാനിപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.