Mokshada Ekadashi December 2023: സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ്? പ്രാധാന്യം അറിയാം

Mokshada Ekadashi December 2023:  ഏകാദശി മഹാവിഷ്ണുവിനുള്ളതാണ്. ഏകാദശി വ്രതം ആചരിക്കുന്നതും വിഷ്ണുഭഗവാനെ ശരിയായ ആചാരങ്ങളോടെ ആരാധിക്കുന്നതും ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 18, 2023, 12:14 PM IST
  • സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിലിൽ കൂടി പുറത്ത് കടക്കുകയും ചെയ്യണം എന്നാണ് വിശ്വാസം.
Mokshada Ekadashi December 2023: സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ്? പ്രാധാന്യം അറിയാം

Mokshada Ekadashi December 2023:  ഏകാദശി വ്രതം ഹൈന്ദവ വിശ്വാസത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍, എല്ലാ ഏകാദശികളിലുംവച്ച് ചില ഏകാദശികൾ വളരെ പ്രത്യേകമായി കണക്കാക്കപ്പെടുന്നു. അത്തരത്തില്‍ വളരെ പ്രാധാന്യമേറിയ ഏകാദശികളില്‍ ഒന്നാണ്  സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി (Mokshada Ekadashi). 

Also Read:  Horoscope Today December 18: കര്‍ക്കിടക രാശിക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?  
 
ഏകാദശി മഹാവിഷ്ണുവിനുള്ളതാണ്. ഏകാദശി വ്രതം ആചരിക്കുന്നതും വിഷ്ണുഭഗവാനെ ശരിയായ ആചാരങ്ങളോടെ ആരാധിക്കുന്നതും ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. മരണാനന്തരം ഒരാൾ മോക്ഷം പ്രാപിക്കുകയും ചെയ്യുന്നു.  ശ്രീകൃഷ്ണൻ അവിൽപ്പൊതി പങ്കുവച്ച് സതീർത്ഥ്യനായ കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി എന്നാണ് വിശ്വാസം. മോക്ഷവാതില്‍ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. 

Also Read:  Glowing Face: തണുത്ത വെള്ളത്തില്‍ ഇടയ്ക്കിടെ മുഖം കഴുകൂ, ചര്‍മ്മം തിളങ്ങും   
 
സ്വർഗ്ഗവാതിൽ ഏകാദശി ദിവസം  വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും  ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിലിൽ കൂടി പുറത്ത് കടക്കുകയും ചെയ്യണം എന്നാണ് വിശ്വാസം. ഇത്തരത്തില്‍ പൂജാവിധികള്‍ക്ക് ശേഷം  മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. 

 
കുരുക്ഷേത്രയുദ്ധത്തിൽ പകച്ചു നിന്ന അർജ്ജുനന് ശ്രീ കൃഷ്ണൻ ഗീത ഉപദേശിച്ചതും അന്നേദിവസം ആണെന്നാണ് വിശ്വാസം. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ഗീതാജയന്തി ദിനമായും ആഘോഷിക്കപ്പെടുന്നു. 

സ്വർഗ്ഗവാതിൽ ഏകാദശി അല്ലെങ്കില്‍ വൈകുണ്ഠ ഏകാദശി എന്നാണ്?  

പഞ്ചാംഗം അനുസരിച്ച്, ഡിസംബർ 22-ന് രാവിലെ 08:16 മുതൽ ഡിസംബർ 23-ന് രാവിലെ 07:11 വരെയാണ് ഏകാദശി. ഉദയതിഥി പ്രകാരം ഡിസംബർ 22 ന് ഗൃഹസ്ഥർ ഏകാദശി വ്രതം ആചരിക്കും, വൈഷ്ണവർ ഡിസംബർ 23 ന് വ്രതം അനുഷ്ഠിക്കും. അതായത് ഈ വര്‍ഷം സ്വര്‍ഗവാതില്‍ ഏകാദശിയുടെ വ്രതം 2 ദിവസത്തേക്ക് ആചരിക്കും. 

ഏകാദശി പൂജാ വിധി 

സ്വര്‍ഗവാതില്‍ ഏകാദശി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് കഴിയുമെങ്കിൽ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. എന്നിട്ട്, പൂജാമുറിയില്‍ ഭഗവാന് മുന്നിൽ കൈകൾ കൂപ്പി ഏകാദശി വ്രതം ആചരിക്കുമെന്ന് പ്രതിജ്ഞയെടുക്കുക. 

ഏകാദശി പൂജയ്ക്ക് ആദ്യം നിങ്ങളുടെ വീട്ടിലെ പൂജാമുറി വൃത്തിയാക്കുക. തുടർന്ന് മഹാവിഷ്ണുവിനെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുക. ഭഗവാന് പൂക്കളും തുളസി ഇലകളും സമർപ്പിക്കുക. ഒരു വിളക്ക് കത്തിക്കുക. പഞ്ചാമൃതം, പഴങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയ സാത്വിക വസ്തുക്കൾ ഭഗവാന്  സമർപ്പിക്കുക. വിഷ്ണു സഹസ്ത്രനാമം ചൊല്ലുക. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക. ഇത് ജീവിതത്തിൽ സന്തോഷവും ഭാഗ്യവും ഐശ്വര്യവും സമ്മാനിക്കും.  അവസാനം ആരതി നടത്തുക. 

ഫലസിദ്ധി 

മഹാ വിഷ്ണുവിനെ  പ്രീതിപ്പെടുത്തുന്നതിലൂടെ മോക്ഷ പ്രാപ്തി ലഭിക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് സ്വർഗ്ഗവാതിൽ ഏകാദശി എന്നാണ് വിശ്വാസം. പൂർണ മനസോടും നിഷ്ഠയോടുംകൂടി സ്വർഗ്ഗവാതിൽ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ വ്രതം  അനുഷ്ഠിക്കുന്നവർക്കും അവരുടെ ഗതി കിട്ടാതെയുള്ള പിതൃക്കൾക്കും പൂർണ്ണഫലം കൈവരുമെന്നാണ് വിശ്വാസം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News