Shani Gochar: രണ്ടര വർഷത്തിന് ശേഷം ശനിയുടെ രാശിമാറ്റം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും

Shani Gochar: ജ്യോതിഷ ശാസ്ത്രത്തിൽ ശനിയെ കർമ്മഫല ദാതാവ് എന്നാണ് പറയുന്നത്.  ഏപ്രിൽ 29 ന് ശനി രാശി മാറും. ശനിയുടെ ഈ രാശി മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.   

Written by - Ajitha Kumari | Last Updated : Apr 17, 2022, 11:15 AM IST
  • ജ്യോതിഷ ശാസ്ത്ര പ്രകാരം ഈ സമയം മിഥുനം, തുലാം രാശിക്കാർക്ക് ശനി ദോഷം നടക്കുകയാണ്
  • ധനു, മകരം, കുംഭം രാശിക്കാർക്ക് ഏഴര ശനി
  • 2022 ഏപ്രിൽ 29 ന് ശനി മകരം രാശിയിൽ നിന്നും കുംഭ രാശിയിൽ പ്രവേശിക്കും
Shani Gochar: രണ്ടര വർഷത്തിന് ശേഷം ശനിയുടെ രാശിമാറ്റം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും

Shani Rashi Parivartan in Aquarius 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ഏപ്രിൽ മാസത്തിൽ ഏഴര ശനി, കണ്ടക ശനി എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസ സമയമാണ്.  അതായത് രണ്ടര വർഷമായി കണ്ടകശനി, ഏഴരാണ്ട ശനി ദോഷങ്ങൾ ബാധിച്ചവർക്ക്  ശനിയുടെ ഈ രാശിമാറ്റം (Shani Rashi Parivartan 2022) വളരെ സവിശേഷമാണ് എന്നർത്ഥം.  ശനിയുടെ ഈ സംക്രമണത്തോടെ (Shani Gochar 2022) ചില രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം... 

Also Read: Horoscope 17 April 2022: ഇന്ന് തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും; വൃശ്ചികം രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും!

ഈ 3 രാശിക്കാർക്ക് ശനിയുടെ കോപത്തിൽ നിന്നും മോചനം (3 zodiac signs will get freedom from the wrath of Saturn)

ജ്യോതിഷ ശാസ്ത്ര പ്രകാരം ഈ സമയം മിഥുനം, തുലാം രാശിക്കാർക്ക് ശനി ദോഷം നടക്കുകയാണ്.  ഇതുകൂടാതെ ധനു, മകരം, കുംഭം രാശിക്കാർക്ക് ഏഴര ശനി നടക്കുകയാണ്. ഇതിനിടയിൽ 2022 ഏപ്രിൽ 29 ന് ശനി മകരം രാശിയിൽ നിന്നും കുംഭ രാശിയിൽ പ്രവേശിക്കും. ശനിയുടെ ഈ രാശിമാറ്റം എല്ലാ രാശികളിലും സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിക്കാർക്ക് ശനിയുടെ കോപത്തിൽ നിന്ന് മോചനം ലഭിക്കും.

മിഥുനം (Gemini): ശനി കുംഭ രാശിയിൽ പ്രവേശിക്കുന്നതോടെ മിഥുനരാശിക്കാർ ശനിദോഷങ്ങളിൽ നിന്ന് മുക്തരാകും. കണ്ടക ശനിയുടെ ദോഷം അവസാനിക്കുമ്പോൾ ഈ രാശിക്കാരുടെ ജീവിതത്തിലെ പ്രശ്നങ്ങളും ക്രമേണ കുറയും.

Also Read: ശനിയുടെ ശുഭഫലം നിങ്ങളിൽ ഭാഗ്യോദയം ഉണ്ടാക്കും! അറിയാം എന്തൊക്കെ ലഭിക്കുമെന്ന്

തുലാം (Libra): അതുപോലെ തന്നെ ഏപ്രിൽ 29 ന് ശനിയുടെ സംക്രമം കഴിഞ്ഞാൽ തുലാം രാശിക്കാർക്കും ശനി ദോഷം അവസാനിക്കും. അതിനുശേഷമുള്ള സമയം ഈ രാശിക്കാരുടെ ജീവിതത്തിലെ സുവർണ്ണകാലഘട്ടമായിരിക്കും.  ജീവിതത്തിൽ വരുന്ന തടസ്സങ്ങൾ ക്രമേണ കുറഞ്ഞു കുറഞ്ഞു അവസാനിക്കും. ഒപ്പം സാമ്പത്തിക പുരോഗതിയും ഉണ്ടാകും. കൂടാതെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. നിയമപരമായ തർക്കങ്ങളിൽ നിന്നും മുക്തി ലഭിക്കും.

Also Read: Viral Video: കാട്ടു പരുന്തിന്റെ മുട്ട വിരിയുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു

ധനു (Sagittarius): ഈ സമയം ധനു രാശിക്കാർക്ക് ഏഴരാണ്ട ശനി നടക്കുകയാണ്.  ഏപ്രിൽ 29-ന് ശനി രാശി മാറുന്നതോടെ ഈ രാശിക്കാർ ഈ അവസ്ഥയിൽ നിന്നും മുക്തരാകാൻ കഴിയും. ഇതിന്റെ പരിണിത ഫലമായി ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം വന്നുചേരും. സാമ്പത്തിക പുരോഗതിയോടൊപ്പം സ്ഥാനമാനങ്ങളും വർദ്ധിക്കും.  മാത്രമല്ല തൊഴിൽ-വ്യാപാരം എന്നീ രംഗങ്ങളിൽ വരുന്ന തടസ്സങ്ങളും മാറി കിട്ടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News