Shani Gochar 2022 Effect on Zodiac Sign: ശനി ഗ്രഹത്തെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ ഭയമാണ്. കാരണം ശനിയുടെ ദുഷിച്ച കണ്ണ് പതിക്കുന്നവരുടെ ജീവിതം പിന്നെ സ്വാഹയാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ നിങ്ങൾക്ക് അറിയാമോ ശനി അശുഭ ഫലങ്ങൾ നൽകുന്നതോടൊപ്പം ശുഭ ഫലങ്ങളും നല്കുമെന്നത്.
Also Read: Hanuman Janmotsav 2022: ഈ മന്ത്രങ്ങൾ ഇന്ന് ജപിക്കൂ.. ഫലം നിശ്ചയം
ഇപ്പോഴിതാ കർമ്മത്തിന്റെ ഫലദാതാവായ ശനി വരുന്ന ഏപ്രിൽ 29 ന് രാശി മാറാൻ (Shani Rashi Parivartan) പോകുന്നു. ഇതോടെ ചില രാശിക്കാരുടെ ഏഴര ശനിയും കണ്ടക ശനിയും അവസാനിക്കും. എന്നാൽ ചില രാശിക്കാർക്ക് ഇവ രണ്ടും ആരംഭിക്കുകയും ചെയ്യും. അങ്ങനെ ശനിയുടെ ഈ രാശിമാറ്റം ഒരുസൈഡിൽ ആശ്വാസവും മറു വശത്ത് പ്രശ്‍നങ്ങളുടെ തുടക്കവും ഉണ്ടാക്കും. എന്നാൽ ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഈ മാറ്റം ശുഭകരം എന്ന് നമുക്ക് നോക്കാം...
ശനി രാശി മാറി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിക്കും. ഈ മാറ്റം 3 രാശിക്കാർക്ക് വളരെ ശുഭകരമാണ്. ശനി രാശി മാറുന്നതോടെ ഇത്തരക്കാരുടെ ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും വന്നുചേരുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
മേടം (Aries):
ശനിയുടെ ഈ സംക്രമണം മേട രാശിക്കാർക്ക് നല്ല ദിനങ്ങൾ കൊണ്ടുവരും. അവരുടെ വരുമാനം വർദ്ധിക്കും. ബിസിനസ് ഉന്നതിയിലെത്തും. ലാഭം വർദ്ധിക്കും. പ്രമോഷൻ ലഭിക്കും. പുതിയ ജോലി ലഭിക്കും. ഒരു യാത്രയ്ക്ക് സാധ്യത. കൂടാതെ രോഗങ്ങളിൽ നിന്നും മുക്തിയും ലഭിക്കും.
ഇടവം (Taurus):
ഇടവ രാശിക്കാർക്ക് ശനിയുടെ ഈ സംക്രമം പല കാര്യങ്ങളിലും ആശ്വാസം നൽകും. ഈ രാശിക്കാരുടെ ജീവിതത്തിലെ പല പ്രയാസങ്ങളും അവസാനിക്കും. തൊഴിലിലും ബിസിനസിലും ഇവർക്ക് ഒന്നിനുപുറകെ ഒന്നായി വിജയങ്ങൾ ഉണ്ടാകും. പുതിയ ജോലി ലഭിക്കും. സ്ഥാനക്കയറ്റവും ലഭിക്കും. ജോലിസ്ഥലത്ത് ആദരവ് ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ നല്ല സമയമാണ്. മൊത്തത്തിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഈ രാശിക്കാരോടൊപ്പമുണ്ടാകും.
Also Read: Rahu ketu Gochar 2022: ഈ 3 രാശിക്കാർക്ക് രാഹു-കേതുവിന്റെ കൃപയുണ്ടാകും! ലഭിക്കും അപാര ധനവും, പദവിയും
ധനു (Sagittarius):
ധനു രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും മുക്തി ലഭിക്കും. ഇവരെ ചുറ്റിപറ്റിയിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ബഹുമാനവും ആദരവും ലഭിക്കും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും മോചനം ഉണ്ടാകും. ഇരുമ്പ്, എണ്ണ, മദ്യം തുടങ്ങിയ ബിസിനസ് ചെയ്യുന്നവർക്ക് വൻ നേട്ടമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക