Rahu ketu Gochar 2022: ഈ 3 രാശിക്കാർക്ക് രാഹു-കേതുവിന്റെ കൃപയുണ്ടാകും! ലഭിക്കും അപാര ധനവും, പദവിയും

Rahu ketu Gochar 2022: പാപ ഗ്രഹമെന്നറിയപ്പെടുന്ന രാഹു-കേതുവിന്റെ ദോഷ ദൃഷ്ടി ജീവിതത്തെ മോശമായി ബാധിക്കുന്നു. എന്നാൽ ഈ രണ്ട് ഗ്രഹങ്ങളുടെ കൃപ ഒരാളെ ആകാശം മുട്ടെ വളരാനും സഹായിക്കും.  ഈയിടെ നടന്ന രാഹു-കേതു സംക്രമണം ഈ 3 രാശിക്കാർക്ക് വളരെ നല്ലതാണ്.

Written by - Ajitha Kumari | Last Updated : Apr 15, 2022, 07:35 PM IST
  • ഈ 3 രാശിക്കാർക്ക് രാഹു-കേതുവിന്റെ കൃപയുണ്ടാകും
  • രാഹു-കേതുവിന്റെ ദോഷ ദൃഷ്ടി ജീവിതത്തെ മോശമായി ബാധിക്കും
  • ഈ രണ്ട് ഗ്രഹങ്ങളുടെ കൃപ ഒരാളെ ആകാശം മുട്ടെ വളരാനും സഹായിക്കും
Rahu ketu Gochar 2022: ഈ 3 രാശിക്കാർക്ക് രാഹു-കേതുവിന്റെ കൃപയുണ്ടാകും! ലഭിക്കും അപാര ധനവും, പദവിയും

Rahu ketu Gochar 2022: 2022 ഏപ്രിൽ മാസം വളരെ സവിശേഷതയുള്ള മാസമാണ്. ഈ മാസം മറ്റ് ഗ്രഹങ്ങൾക്കൊപ്പം ശനി, രാഹു-കേതു തുടങ്ങിയ ഗ്രഹങ്ങളും രാശിചക്രം മാറുന്ന മാസമാണ്. ഏപ്രിൽ 12-ന് രാഹു രാശി മാറി മേടം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. അതുപോലെ കേതു തുലാം രാശിയിലും പ്രവേശിച്ചിട്ടുണ്ട്. ഈ രണ്ട് ഗ്രഹങ്ങളും എല്ലായ്പ്പോഴും വിപരീത ദിശയിലേക്ക് നീങ്ങുന്നവയാണ്.  രാഹു-കേതുവിന്റെ ഈ സ്ഥാനമാറ്റം എല്ലാ രാശികൾക്കും ശുഭ, അശുഭകരമായ സ്വാധീനം ഉണ്ടായിട്ടുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ഈ മാറ്റം ശുഭകരമെന്ന് നമുക്ക് നോക്കാം.

Also Read: Rich Zodiac Signs: പെട്ടെന്ന് സമ്പന്നരാകുന്നവരാണ് ഈ 4 രാശിക്കാർ! നിങ്ങളുടെ രാശി ഇതിലുണ്ടോ?

ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും

മേടം (Aries): 

രാഹു-കേതു സംക്രമം മേടരാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും. കരിയറിലെ തടസ്സങ്ങൾ നീങ്ങും. പുരോഗതി ഉണ്ടാകും. ആരോടും തർക്കിക്കാൻ പോകരുത്.  ആരോടും മോശമായി സംസാരിക്കരുത്.

ഇടവം (Taurus): 

രാഹു-കേതുക്കളുടെ സംക്രമ സമയം ഇടവ രാശിക്കാർക്ക് തൊഴിൽരംഗത്ത് വളരെയധികം നേട്ടങ്ങൾ നൽകും. പുതിയ ജോലി ലഭിക്കാനിടയുണ്ട്. സ്ഥാനക്കയറ്റം ലഭിക്കും. വരുമാനം വർദ്ധിക്കും. വിദേശത്തേക്ക് പോകാൻ അവസരം. ആരോഗ്യം ശ്രദ്ധിക്കുക.

Also Read: Guru Rashi Parivartan 2022: ഈ 3 രാശിക്കാർക്ക് ഇനി ഭാഗ്യ ദിനം; എല്ലാത്തിനും ലഭിക്കും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ

മിഥുനം (Gemini):

രാഹു-കേതുവിന്റെ സംക്രമണം മിഥുന രാശിക്കാർക്കും വളരെ നല്ലതാണ്.  ഇവർക്കും നല്ല ധനം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഇണയെ പരിപാലിക്കുക, ഇണയുടെ ആവശ്യങ്ങൾ അവഗണിക്കുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News