Kedar Yoga: കേദാർ യോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

Kedar Yoga 2023: കേദാർ യോഗത്തെ വളരെ ശുഭകരമായിട്ടുള്ള യോഗമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. നിലവിലുള്ള ഗ്രഹനിലകളനുസരിച്ചു കേദാർ മഹായോഗം സൃഷ്ടിക്കപ്പെടുന്നു അതിലൂടെ ഈ 3 രാശികളിൽ പെട്ടവരുടെ ഭാഗ്യം മിന്നി തെളിയും.

Written by - Ajitha Kumari | Last Updated : Sep 23, 2023, 11:56 PM IST
  • കേദാർ യോഗത്തെ വളരെ ശുഭകരമായിട്ടുള്ള യോഗമായിട്ടാണ് കണക്കാക്കുന്നത്
  • നിലവിലുള്ള ഗ്രഹനിലകളനുസരിച്ചു കേദാർ മഹായോഗം സൃഷ്ടിക്കപ്പെടുന്നു
  • ഈ 3 രാശികളിൽ പെട്ടവരുടെ ഭാഗ്യം മിന്നി തെളിയും
Kedar Yoga: കേദാർ യോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

Kedar Yoga: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറാറുണ്ട്. ഇതിലൂടെ പല തരത്തിലുള്ള ഐശ്വര്യവും ശുഭകരവുമായ യോഗങ്ങളും ഉണ്ടാകും. നിലവിൽ ഗ്രഹനിലകൾ ഒരുമിച്ച് കേദാർയോഗം രൂപപ്പെടും. ജാതകത്തിൽ 4 ഭവനങ്ങളിൽ 7 ഗ്രഹങ്ങൾ നിൽക്കുമ്പോഴോ അനേകം ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോഴോ ആണ് കേദാർയോഗം ഉണ്ടാകുന്നത്. ഇത് ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ ആളുകൾക്ക് പെട്ടെന്ന് ധാരാളം പണം ലഭിക്കും അവരുടെ കരിയറിൽ വൻ പുരോഗതി ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് കേദാർയോഗം ശുഭകരമായ ഫലങ്ങൾ നൽകാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

Also Read: Mangal Ketu Yuti: ചൊവ്വ-കേതു സംഗമം: ഈ രാശിക്കാർക്ക് അടിപൊളി മാറ്റങ്ങൾ! 

മേടം (Aries): മേടം രാശിക്കാർക്ക് കേദാർ രാജയോഗത്തിന്റെ രൂപീകരണം വളരെ ഫലപ്രദമായിരിക്കും. ഇവർക്ക് ഈ സമയം വാൻ ധനനേട്ടം ഉണ്ടാകും. പ്രതീക്ഷിക്കാത്തിടത്തു നിന്നും ധനം ലഭിക്കും. കിട്ടില്ലെന്ന്‌ വിചാരിച്ച പണവും കിട്ടും. ഈ സമയം കുറച്ച് പിരിമുറുക്കം നൽകുമെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരിക്കും. നിങ്ങളുടെ സംസാരത്തിന്റെ ശക്തിയിൽ നിങ്ങൾ ജോലി പൂർത്തിയാക്കും. ആളുകൾ നിങ്ങളിൽ മതിപ്പുളവാക്കും.

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് കേദാര രാജയോഗം വളരെ ശുഭകരമായിരിക്കും. ഈ സമയം കർക്കടക രാശിക്കാർക്ക് വലിയ സ്വത്ത് നേട്ടങ്ങൾ ലഭിക്കും. ജോലിയിലുള്ളവർക്ക് വലിയ പദവികൾ ലഭിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. ബഹുമാനം ലഭിക്കും. ഗ്ലാമർ, സിനിമാ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. പണം ലഭിക്കാൻ സാധ്യത.

Also Read: Shani Margi: കുംഭം രാശിയിൽ ശനി നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യോദയം!

മകരം (Capricorn): കേദാര രാജയോഗം രൂപപ്പെടുന്നത് മകരം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇക്കൂട്ടരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. നിങ്ങൾക്ക് ഒരു പുതിയ വീട്-കാർ വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വാങ്ങാണ് യോഗം. ജോലിയുള്ളവർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസ്സിലും ലാഭമുണ്ടാകാം. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. അതിനാൽ നിങ്ങളുടെ മുടങ്ങിക്കിടന്ന  ജോലിയും പൂർത്തിയാകും. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News