Mangal Ketu Yuti: ചൊവ്വ-കേതു സംഗമം: ഈ രാശിക്കാർക്ക് അടിപൊളി മാറ്റങ്ങൾ!

Mars And Ketu Conjunction 2023 in Libra: ജ്യോതിഷം അനുസരിച്ച് ധൈര്യത്തിന്റെയും സാഹസികതയുടെയും കാരകനെന്ന് അറിയപ്പെടുന്ന ചൊവ്വ ഉടൻ തുലാം രാശിയിൽ സംക്രമിക്കും. ഇതുമൂലം രൂപപ്പെടുന്ന ചൊവ്വ-കേതു യുതി ചില രാശിക്കാർക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും.

Written by - Ajitha Kumari | Last Updated : Sep 23, 2023, 11:19 AM IST
  • ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് അതിന്റെതായ രീതിയിൽ രാശിമാറും
  • കേതു ഒന്നര വർഷത്തിനുള്ളിൽ രാശിമാറും
  • ചൊവ്വ 2 മാസത്തിലാണ് രാശിമാറുന്നത്
Mangal Ketu Yuti: ചൊവ്വ-കേതു സംഗമം: ഈ രാശിക്കാർക്ക് അടിപൊളി മാറ്റങ്ങൾ!

Mangal Ketu Yuti 2023 in Libra: ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് അതിന്റെതായ രീതിയിൽ രാശിമാറും. കേതു ഒന്നര വർഷത്തിനുള്ളിൽ രാശിമാറും. എന്നാൽ ചൊവ്വ 2 മാസത്തിലാണ് രാശിമാറുന്നത്. 2023 ഒക്ടോബർ 3 ന് ചൊവ്വ സംക്രമിച്ച് തുലാം രാശിയിൽ പ്രവേശിക്കും. ഈ സമയം  കേതു ഇതിനകം തുലാം രാശിയിൽ തന്നെയുണ്ട്.  ഇതിലൂടെ തുലാം രാശിയിൽ ചൊവ്വ-കേതു സംയോഗം രൂപപ്പെടും. കേതു 2023 ഒക്ടോബർ 30 വരെ തുലാം രാശിയിൽ തുടരും.  ഇതിലൂടെ ഒക്ടോബർ 3 മുതൽ 30 വരെയുള്ള ചൊവ്വ-കേതു സംഗമം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.  ചൊവ്വയും കേതുവും ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. മാത്രമല്ല ഇതിലൂടെ ജീവിതത്തിൽ നല്ല ദിവസങ്ങൾ വന്നു ചേരുകയും ചെയ്യും. തുലാം രാശിയിൽ ചൊവ്വയും കേതുവും ചേരുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് അനുഗ്രഹം ലഭിക്കുകയെന്ന് അറിയാം...

Also Read: Shani Margi: കുംഭം രാശിയിൽ ശനി നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യോദയം!

കന്നി (Virgo): ചൊവ്വകേതു യുതി കന്നി രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. അപ്രതീക്ഷിതമായി ധനേട്ടം ഉണ്ടാകും. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും, സമ്മർദ്ദം ഇല്ലാതാകും, നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാക്കും, കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും. കല, മാധ്യമം, അഭിനയം, പാട്ട്, വിപണി എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം അനുകൂലമായിരിക്കും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ചൊവ്വ-കേതു സംഗമം അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവരുടെ ധൈര്യവും വീര്യവും വർദ്ധിക്കും, തൊഴിൽരംഗത്ത് പുരോഗതി, ബിസിനസ് നന്നായി നടക്കും, വിദേശത്തു നിന്നും ലാഭമുണ്ടാകും, സാമ്പത്തിക നേട്ടത്തിന് സാധ്യത.  എങ്കിലും നിങ്ങളുടെ സംഭാഷണ ശൈലി മെച്ചപ്പെടുത്തുന്നത് കൂടുതൽ ഗുണം ചെയ്യും. പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും. രാഷ്ട്രീയരംഗത്ത് സജീവമായിരിക്കുന്നവർക്ക് ഈ സമയം നേട്ടങ്ങളുണ്ടാകും.

Also Read: Trigrahi Yoga: കന്നിരാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും!

 

മകരം (Capricorn): കേതുവും ചൊവ്വയും കൂടിച്ചേരുന്നത് മകരം രാശിക്കാർക്ക് പലവിധ നേട്ടങ്ങൾ നൽകും. പ്രത്യേകിച്ച് ജോലിയിൽ പുരോഗതിയുണ്ടാകും. നിങ്ങളുടെ തൊഴിൽ സാധ്യതകൾ വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് പദവിയും സ്ഥാനമാനങ്ങളും ലഭിക്കും. ജോലി മാറാനുള്ള പദ്ധതി വിജയിക്കും. ബിസിനസുകാർക്ക് നല്ല ഓർഡറുകൾ ലഭിക്കും. വസ്തുവോ വാഹനമോ വാങ്ങാൻ യോഗമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News