Navpancham Yoga 2023: ജ്യോതിഷത്തിൽ നിരവധി ശുഭ-അശുഭകരമായ പല യോഗങ്ങളേയും കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗ്രഹങ്ങളുടെയും രാശികളുടെയും സംക്രമണം മൂലമാണ് ഈ യോഗങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. 2023 ജൂലൈ ഒന്നിന് ചൊവ്വ രാശിമാറി ചിങ്ങം രാശിയിൽ പ്രവേശിച്ചു. ദേവഗുരു വ്യാഴം സ്വരാശിയായ മീനരാശിയിലാണ്. ഇതോടെ ചൊവ്വയും വ്യാഴവും ചേർന്ന് നവപഞ്ചമയോഗം സൃഷ്ടിച്ചിരിക്കുകയാണ്. നവപഞ്ചമ യോഗം എല്ലാവരുടെയും ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും. പ്രത്യേകിച്ച് നവപഞ്ചമ യോഗം ഈ 4 രാശികളിൽ പെട്ടവർക്ക് അപാരമായ സമ്പത്തും പുരോഗതിയും നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Also Read: Sawan 2023: ഇന്നുമുതൽ 59 ദിവസത്തേക്ക് ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും; ലഭിക്കും വൻ വിജയം!
മേടം (Aries): നവപഞ്ചമ യോഗം മേട രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. മേട രാശിയുടെ അധിപൻ ചൊവ്വയാണ്, ചൊവ്വയും വ്യാഴവും ചേർന്ന് നവപഞ്ചമ യോഗമുണ്ടാക്കും. മേടം രാശിക്കാർക്കുള്ള സമ്പത്തും ബഹുമാനവും ഈ യോഗത്തിലൂടെ വർദ്ധിക്കും. സന്താനഭാഗത്തുനിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. മത്സര പരീക്ഷകളിൽ വിജയം നേടാണ് കഴിയും. പുതിയ ജോലി കണ്ടെത്താൻ കഴിയും. ഉയർന്ന സ്ഥാനമുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയും.
കർക്കടകം (Cancer): നവപഞ്ചമ യോഗ കർക്കടക രാശിക്കാർക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകും. എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം കിട്ടും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. പുതിയ വാഹനം വാങ്ങാം. വസ്തുവിൽ നിക്ഷേപിക്കാം. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും.
Also Read: ഇവർ ഹനുമാന്റെ പ്രിയ രാശിക്കാർ, നൽകും വൻ സമ്പൽസമൃദ്ധി!
ചിങ്ങം (Leo): വ്യാഴം ചൊവ്വയുടെ ചേരൽ നവപഞ്ചമ യോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ഈ രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. നിങ്ങളുടെ പഴയ പ്രശ്നങ്ങൾ അവസാനിക്കും. നിങ്ങൾ ഭാഗ്യവാനായിരിക്കും. മുടങ്ങിക്കിടന്ന ജോലികൾ നടക്കും. ആത്മീയതയിൽ താൽപര്യം വർദ്ധിക്കും. വിജയസാധ്യതകളുണ്ട്.
തുലാം (Libra): നവപഞ്ചമ യോഗത്തിന്റെ രൂപീകരണം തുലാം രാശിക്കാർക്ക് ഭാഗ്യം നൽകും. ഇത്തരക്കാർക്ക് തൊഴിലിലും ബിസിനസിലും ധാരാളം നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ജീവിത പങ്കാളിയിൽ നിന്ന് പണം ലഭിക്കും. അവിവാഹിതരുടെ ബന്ധം ഉറപ്പിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...