Shani Margi 2023: ജ്യോതിഷ കണക്കുകൂട്ടലുകളിൽ ശനിയുടെ ചലനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. മിക്ക ഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ശനിയുടെ ചലനം കുറച്ച് മന്ദഗതിയിലാണ്. അതുകൊണ്ടാണ് ശനി ഏതെങ്കിലും ഒരു രാശിയിൽ കൂടുതൽ കാലം നിൽക്കുന്നത്. നവംബർ 4 ന് കുംഭം രാശിയിൽ വക്രഗതിയിൽ നിന്നും നേർരേഖയിലൂടെ ശനി സഞ്ചരിക്കാൻ തുടങ്ങും. 30 വർഷത്തിന് ശേഷമാണ് ഇത്തരമൊരു കൂട്ടുകെട്ട് രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശി മാറ്റം മനുഷ്യരാശിയെ മുഴുവനും ബാധിക്കുമെന്നാണ്. അതുകൊണ്ട് ശനിയുടെ രാശി മാറ്റം വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്നത്. ശനിയുടെ ഈ മാറ്റം മേടം, ഇടവം, ചിങ്ങം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Also Read: 2024 ലെ ഭാഗ്യ രാശികൾ ഇവരാണ്, ലഭിക്കും കരിയറിൽ ഉന്നതിയും സമ്പൽസമൃദ്ധിയും!
മേടം (Aries): കുംഭം രാശിയിൽ ശനി നേർരേഖയിൽ സഞ്ചരിക്കുന്നത് മേട രാശിക്കാർക്ക് വളരെ നല്ല സമയമാണെന്ന് തെളിയിക്കും. സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട ഈ രാശിയുടെ പത്താം ഭാവത്തിൽ ശനിയുണ്ടാകും. ഇതിനർത്ഥം ഈ രാശിയിലുള്ള ആളുകൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാകുമെന്നാണ്. ജോലി ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കും, കച്ചവടം ചെയ്യുന്നവർക്ക് ലാഭം ലഭിക്കും, സമൂഹത്തിൽ ബഹുമാനം ലഭിക്കും, കുടുംബ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.
ഇടവം (Taurus): ഇടവ രാശിക്കാർക്കും ശനിയുടെ നേർരേഖയിലൂടെയുള്ള ചലനം വളരെ നല്ലതാണ്. ഈ രാശിചക്രത്തിന്റെ കർമ്മ ഭവനത്തിൽ ശനി ഉണ്ടാകും, അതിനാൽ ആളുകൾക്ക് ഭൗതിക സന്തോഷവും വിജയവും ലഭിക്കും. ഈ രാശിക്കാരുടെ നടക്കാത്ത ആഗ്രഹങ്ങൾ ശനി ഈ സമയം നിറവേറ്റും. ഭാഗ്യം അനുകൂലമാകുമ്പോൾ ബുദ്ധിമുട്ടുള്ള ജോലികൾ പോലും എളുപ്പമാകും. ദാമ്പത്യ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും, വിദ്യാർത്ഥികൾക്കും നല്ല ഫലങ്ങൾ ലഭിക്കും.
Also Read: Shani Gochar: 2025 വരെ ശനി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഒരു അനുഗ്രഹമാണ്. ദാമ്പത്യ ജീവിതത്തിൽ അവർക്ക് സന്തോഷം ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ നേട്ടം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. ഈ കാലയളവിൽ നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് കൂടുതൽ വിജയം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...