Makar Sankranti 2024: രവിയോഗ സമയത്ത് സൂര്യപൂജയുടെ 5 ഗുണങ്ങൾ അറിയാം

Makara Sankranthi 2024: ഹിന്ദുമതത്തിലെ വിശേഷ ദിവസങ്ങളിൽ ഒന്നാണ് മകര സംക്രാന്തി, ഈ വർഷം ജനുവരി 15 നാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. വേദ ജ്യോതിഷ പ്രകാരം സൂര്യൻ മകര രാശിയിൽ പ്രവേശിക്കുമ്പോഴാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.

Written by - Ajitha Kumari | Last Updated : Jan 8, 2024, 04:20 PM IST
  • ഹിന്ദുമതത്തിലെ വിശേഷ ദിവസങ്ങളിൽ ഒന്നാണ് മകര സംക്രാന്തി
  • ഈ വർഷം ജനുവരി 15 നാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്
  • വേദ ജ്യോതിഷ പ്രകാരം സൂര്യൻ മകര രാശിയിൽ പ്രവേശിക്കുമ്പോഴാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്
Makar Sankranti 2024: രവിയോഗ സമയത്ത് സൂര്യപൂജയുടെ 5 ഗുണങ്ങൾ അറിയാം

Makar Sankranti 2024: ഈ വർഷം മകരസംക്രാന്തി ദിനത്തിൽ രവിയോഗം രൂപപ്പെടുകയാണ്. ഈ ശുഭമുഹൂർത്തത്തിൽ കുളിച്ച് സൂര്യഭഗവാനെ ആരാധിച്ച ശേഷം ദാനം ചെയ്യുന്നു. സൂര്യദേവനെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് രവിയോഗം. മകരസംക്രാന്തി ദിനത്തിൽ പുണ്യനദികളിൽ കുളിച്ച് സൂര്യദേവന് വെള്ളം അർപ്പിക്കണം. വഴിപാടുകൾക്ക് ശേഷം ഭക്തർ കറുത്ത എള്ള്, ശർക്കര, അരി, ഗോതമ്പ്, കമ്പിളി വസ്ത്രങ്ങൾ എന്നിവ പാവപ്പെട്ടവർക്കും ദരിദ്രർക്കും ദാനം ചെയ്യണം. ഇവ ദാനം ചെയ്യുന്നത് ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം. രവി യോഗ സമയത്ത് സൂര്യപൂജ ചെയ്യുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ജ്യോതിഷികൾ പറയുന്നത് ഇപ്രകാരമാണ്...

Also Read: ഒരു വർഷത്തിനു ശേഷം സൂര്യൻ മകര രാശിയിലേക്ക്; ഈ രാശിക്കാർക്ക് ഇനി സുവർണ്ണ ദിനങ്ങൾ!

1. രവിയോഗത്തിൽ സൂര്യപൂജ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ക്രമേണ കുറയും. സൂര്യന്റെ അനുഗ്രഹത്താൽ നിങ്ങളുടെ ആയുസിലും ആരോഗ്യത്തിലും കാര്യമായ പുരോഗതിയുണ്ടാകും.

2. രവിയോഗ സമയത്ത് നിങ്ങൾ ഏതെങ്കിലും ജോലി ആരംഭിച്ചാൽ ആ ജോലി വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം രവിയോഗം എല്ലാ ദോഷങ്ങളെയും നശിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.

Also Read: Maldives Boycott News: മാലദ്വീപ് ടൂറിസത്തിന് തിരിച്ചടി; എല്ലാ ബുക്കിംഗുകളും റദ്ദാക്കിയതായി EaseMyTrip

 

3. രവിയോഗത്തിൽ മഹാദേവനെ ആരാധിക്കുന്നതിലൂടെ ഭക്തർക്ക് സമൃദ്ധമായ സമ്പത്തിനും ഭക്ഷണത്തിനും ഒരു കുറവുമുണ്ടാകില്ല.  മകരസംക്രാന്തി ദിനത്തിൽ സൂര്യന്റെ കൃപയാൽ നീതിയുടേയും കർമ്മത്തിന്റെയും ദേവനായ ശനിന്റെ അനുഗ്രഹവും നിങ്ങൾക്കുണ്ടാകും. 

4. രവിയോഗത്തിൽ സൂര്യനെ ആരാധിക്കുന്നത് ഭക്തർക്ക് അവരുടെ കർമ്മരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കും. മകരസംക്രാന്തി ദിനത്തിൽ ശർക്കര, ചുവന്ന വസ്ത്രങ്ങൾ, നെയ്യ്, ചെമ്പ് മുതലായ സൂര്യദേവനുമായി ബന്ധപ്പെട്ട വസ്തുക്കൾ ദാനം ചെയ്യുന്നത് ഉത്തമമാണ്.

5. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഈ ദിവസം ഭക്തരുടെ ഹൃദയത്തിൽ അഹംഭാവം ഒരിക്കലും ഉണ്ടാകരുതെന്നാണ്. കൂടാതെ ഇവർ മാതാപിതാക്കളെയും മുതിർന്നവരെയും ഈ ദിനത്തിൽ അനാദരിക്കരുത്, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. ഇവർ സൂര്യന് വെള്ളത്തിൽ ചുവന്ന ചന്ദനവും ചുവന്ന പുഷ്പങ്ങളും ചേർത്ത് അർപ്പിക്കണം.

Also Read: Shukra Gochar 2024: ശുക്ര സംക്രമം: 10 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

മകര സംക്രാന്തി 2024 മുഹൂർത്തം എപ്പോഴാണെന്ന് അറിയാം...

മകരസംക്രാന്തിയിൽ മഹാ പുണ്യകാലം രാവിലെ 07:15 മുതൽ 09:00 മണിവരെയാണ്, അതായത് - രണ്ടേകാല് മണിക്കൂർ. ഈ സമയത്ത് കുളിച്ച് ദരിദ്രർക്ക് ദാനം നൽകുന്നത് ഉത്തമമാണ്. ഇതിന്റെ മുഹൂർത്തവും ബ്രാഹ്മ മുഹൂർത്തത്തിൽ നിന്ന് ആരംഭിച്ച് ദിവസം മുഴുവൻ നീണ്ടുനിൽക്കും. ബ്രഹ്മ മുഹൂർത്തം രാവിലെ 05:27 മുതൽ 06:21 വരെ നീണ്ടുനിൽക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News