Makar Sankranti 2024: ഒരു വർഷത്തിനു ശേഷം സൂര്യൻ മകര രാശിയിലേക്ക്; ഈ രാശിക്കാർക്ക് ഇനി സുവർണ്ണ ദിനങ്ങൾ!

Surya Gochar 2024: മകരം രാശിയിലേക്ക് സൂര്യന്റെ പ്രവേശനം മകരസംക്രാന്തി യായി ആഘോഷിക്കുന്നു. ഈ മകരസംക്രാന്തി ആർക്കൊക്കെ വളരെ ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് നോക്കാം.  

Written by - Ajitha Kumari | Last Updated : Jan 8, 2024, 03:20 PM IST
  • മകരം രാശിയിലേക്ക് സൂര്യന്റെ പ്രവേശനം മകരസംക്രാന്തി യായി ആഘോഷിക്കുന്നു
  • ജനുവരി 15 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് മാറും
  • സൂര്യന്റെ രാശി മാറ്റത്തെ സംക്രാന്തി എന്നാണ് വിളിക്കുന്നത്
Makar Sankranti 2024: ഒരു വർഷത്തിനു ശേഷം സൂര്യൻ മകര രാശിയിലേക്ക്;  ഈ രാശിക്കാർക്ക് ഇനി സുവർണ്ണ ദിനങ്ങൾ!

Sun Transit in Capricorn 2024: ജ്യോതിഷ പ്രകാരം 2024 ജനുവരി 15 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ധനു രാശിയിൽ നിന്ന് മാറി മകരരാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. സൂര്യന്റെ രാശി മാറ്റത്തെ സംക്രാന്തി എന്നാണ് വിളിക്കുന്നത്. മകരം രാശിയിലേക്ക് സൂര്യൻ മാറുന്നതിനെ മകര സംക്രാന്തി എന്ന് വിളിക്കുന്നു. ഈ ഉത്സവം രാജ്യത്തുടനീളം വലിയ ആഡംബരത്തോടെ ആഘോഷിക്കും. ഈ ദിവസം മുതൽ സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്ക് നീങ്ങും. സൂര്യന്റെ സംക്രമണം എല്ലാ 12 രാശികളിലും അനുകൂലമോ പ്രതികൂലമോ ആയ സ്വാധീനം ലഭിക്കും. ജ്യോതിഷ പ്രകാരം ഈ സൂര്യ സംക്രമണം അല്ലെങ്കിൽ മകരസംക്രാന്തി വളരെ ശുഭകരമായിരിക്കുന്ന 4 രാശികൾ ഉണ്ട്. ഇവർക്ക് സൂര്യൻ ഒരുപാട് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും.

Also Read: ധനു രാശിയിലെ ചന്ദ്ര സംക്രമം ഇവർക്ക് നൽകും കരിയറിലും ബിസിനസ്സിലും വൻ നേട്ടങ്ങൾ!

മേടം (Aries): മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഈ ആളുകൾക്ക് സ്വത്തിൽ നിന്ന് പ്രയോജനം ലഭിക്കും. തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. പുതിയ ജോലിയോ, സ്ഥാനക്കയറ്റമോ ലഭിക്കണമെന്ന ആഗ്രഹം സഫലമാകും. കലയിലും സംഗീതത്തിലും താൽപര്യം വർദ്ധിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.

മിഥുനം (Gemini): സൂര്യന്റെ സംക്രമം മിഥുന രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ ജോലി പൂർത്തിയാകും. ഇത് മാനസിക സമാധാനവും സന്തോഷവും നൽകും. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ജോലിയിലുള്ളവർക്ക് മുതിർന്നവരുടെ പിന്തുണ ലഭിക്കും. വീട്ടിലും നല്ല അന്തരീക്ഷം ഉണ്ടാകും. മതപരമായ ചില ആചാരങ്ങൾ ഉണ്ടാകാം.

Also Read: ശുക്ര സംക്രമം: 10 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

കന്നി (Virgo): സൂര്യന്റെ സംക്രമണം കന്നി രാശിക്കാർക്ക് പുരോഗതി നൽകും. പുരോഗതിയിലേക്കുള്ള തടസ്സങ്ങൾ നീങ്ങും. നിങ്ങളുടെ ജോലിയിൽ ഉദ്യോഗസ്ഥർ നിങ്ങളെ പിന്തുണയ്ക്കും. വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും, സമ്പാദ്യത്തിലും നിങ്ങൾ വിജയിക്കും.

ധനു (Sagittarius): നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, അതുവഴി നിങ്ങൾ ഒന്നിനുപുറകെ ഒന്നായി വിജയം കൈവരിക്കും. ധന ലാഭത്തിന് അനുകൂലമായ അവസരങ്ങളുണ്ട്. നിങ്ങളുടെ വരുമാനത്തിൽ സ്ഥിരമായ വർദ്ധനവും ഉണ്ടായേക്കാം. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ പുതിയ ജോലി വാഗ്ദാനമോ ലഭിച്ചേക്കാം. ദാമ്പത്യ സുഖം ഉണ്ടാകും. കുടുംബത്തിൽ ബഹുമാനം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News