Food Poison: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വയസുകാരൻ മരിച്ചു

Food poison from shawarma: മലയിന്‍കീഴ് മലയത്ത് പ്ലാങ്കൊട്ട്മുകള്‍ അശ്വതി ഭവനില്‍ അനീഷ്-അശ്വതി ദമ്പതികളുടെ മകന്‍ അനിരുദ്ധ് ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 04:35 PM IST
  • ഗോവയില്‍ നിന്ന് കഴിച്ച ഷവർമ്മയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്
  • ഓണം അവധിക്ക് അനീഷും കുടുംബവും ഗോവയ്ക്ക് യാത്ര പോയിരുന്നു
  • ഗോവയില്‍ നിന്ന് തിരികെ വരുന്നതിനിടെ ട്രെയിനില്‍വച്ച് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതായി രക്ഷിതാക്കൾ പറയുന്നു
Food Poison: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ നാല് വയസുകാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. മലയിന്‍കീഴ് മലയത്ത് പ്ലാങ്കൊട്ട്മുകള്‍ അശ്വതി ഭവനില്‍ അനീഷ്-അശ്വതി ദമ്പതികളുടെ മകന്‍ അനിരുദ്ധ് ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

ഗോവയില്‍ നിന്ന് കഴിച്ച ഷവർമ്മയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്. ഓണം അവധിക്ക് അനീഷും കുടുംബവും ഗോവയ്ക്ക് യാത്ര പോയിരുന്നു. ഉത്രാട ദിനത്തിലാണ് ഇവർ ​ഗോവയിലേക്ക് തിരിച്ചത്. ഗോവയില്‍ നിന്ന് തിരികെ വരുന്നതിനിടെ ട്രെയിനില്‍വച്ച് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതായി രക്ഷിതാക്കൾ പറയുന്നു.

ALSO READ: Drown death: അച്ചൻകോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

വീട്ടില്‍ എത്തിയ ശേഷവും കുട്ടിക്ക് ശാരീരിക അവശത അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News