WHO: മങ്കിപോക്സ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

ലോകത്ത് മങ്കിപോക്സ് മൂലം സംഭവിക്കുന്ന മരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. വര്‍ദ്ധിച്ചു വരുന്ന മങ്കിപോക്സ് കേസുകള്‍  മൂലം കൂടുതല്‍ മരണം പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ മുതിർന്ന എമർജൻസി ഉദ്യോഗസ്ഥ കാതറിൻ സ്മോൾവുഡ് പ്രസ്താവനയിൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 08:58 AM IST
  • ആഫ്രിക്കയ്ക്ക് പുറത്ത് കുരങ്ങുപനി ബാധിച്ച് ഉണ്ടായ നാല് മരണങ്ങള്‍ രോഗത്തിന്‍റെ വ്യാപനവും ഭീകരതയും വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി
WHO: മങ്കിപോക്സ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

WHO: ലോകത്ത് മങ്കിപോക്സ് മൂലം സംഭവിക്കുന്ന മരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. വര്‍ദ്ധിച്ചു വരുന്ന മങ്കിപോക്സ് കേസുകള്‍  മൂലം കൂടുതല്‍ മരണം പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ മുതിർന്ന എമർജൻസി ഉദ്യോഗസ്ഥ കാതറിൻ സ്മോൾവുഡ് പ്രസ്താവനയിൽ പറഞ്ഞു.

Also Read:  Monkeypox In Delhi: ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചു

ആഫ്രിക്കയ്ക്ക് പുറത്ത് കുരങ്ങുപനി ബാധിച്ച് ഉണ്ടായ  നാല് മരണങ്ങള്‍ രോഗത്തിന്‍റെ വ്യാപനവും ഭീകരതയും വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. മങ്കിപോക്സ് വ്യാപനത്തില്‍  ഉത്കണ്ഠ രേഖപ്പെടുത്തിയ സംഘടന ഈ പകർച്ചവ്യാധി മൂലം കൂടുതൽ മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും  ചെയ്തു.  

Also Read: Monkeypox Update: ഇന്ത്യയിലെ മങ്കിപോക്സ് കേസുകൾ നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി കേന്ദ്രം

അതേസമയം, രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് സ്മോൾവുഡ് നിർദ്ദേശിച്ചു. രോഗം വ്യാപിക്കുന്നുവെങ്കിലും മിക്ക കേസുകളിലും ചികിത്സയില്ലാതെ രോഗം സുഖപ്പെടുമെന്നും സ്മോൾവുഡ് ഊന്നിപ്പറഞ്ഞു. 

അതേസമയം, ലോകാരോഗ്യ സംഘടനയുടെ ജൂലൈ 28 ലെ അവസാനത്തെ അപ്‌ഡേറ്റ് അനുസരിച്ച്, മെയ് മാസത്തിൽ ആദ്യമായി ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ആദ്യത്തെ മങ്കിപോക്സ് കേസ് ഇപ്പോള്‍ 78 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. കൂടാതെ, 18,000-ത്തിലധികം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  

ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ആഫ്രിക്കയിൽ  5, സ്പെയിന്‍ 2, ബ്രസീല്‍ 1, ഇന്ത്യ 1 എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിൽ നിന്നുള്ള 22 കാരനായ യുവാവ് മങ്കിപോക്സ് ബാധിച്ച് ശനിയാഴ്ച മരിച്ചിരുന്നു. ജൂലൈ 21 ന് യുഎഇയിൽ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയ അദ്ദേഹം മസ്തിഷ്ക ജ്വരവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 27 ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.    

ഇതുവരെ, ഇന്ത്യയിൽ 6 മങ്കിപോക്സ് കേസുകളാണ്  സ്ഥിരീകരിച്ചത്. അതിൽ മൂന്നെണ്ണം കേരളത്തിലും ഒന്ന് ഡൽഹിയിലുമാണ്. അതേസമയം, കേരളത്തിൽ നിന്ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത രോഗി സുഖപ്പെട്ട് ശനിയാഴ്ച ആശുപത്രി വിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News