Viral Video: മുതലയെ ജീവനോടെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും 5 അടി നീളമുള്ള മുതലയെ ഒരു കൂറ്റൻ പെരുമ്പാമ്പ് ജീവനോടെ ഇരയാക്കിയത്. 

Written by - Ajitha Kumari | Last Updated : Nov 14, 2022, 04:17 PM IST
  • 5 അടി നീളമുള്ള മുതലയെ ഒരു കൂറ്റൻ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി
  • പെരുമ്പാമ്പിനെ വളരെ അപകടകാരിയായ ജീവിയായാണ് കണക്കാക്കുന്നത്
  • ഇര വലുതായാലും ശരി ചെറുതായാലും ശരി അതിനെ ജീവനോടെ വിഴുങ്ങാനുള്ള കഴിവുണ്ട്
Viral Video: മുതലയെ ജീവനോടെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: പെരുമ്പാമ്പിനെ വളരെ അപകടകാരിയായ ജീവിയായാണ് കണക്കാക്കുന്നത്. ഇവയുടെ പ്രത്യേകത ഇര വലുതായാലും ശരി ചെറുതായാലും ശരി അതിനെ ജീവനോടെ വിഴുങ്ങാനുള്ള കഴിവുണ്ട് എന്നതാണ്. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടു വരുന്ന വീഡിയോകളിൽ മാൻ ഉൾപ്പെടെയുള്ള നിരവധി മൃഗങ്ങളെ എങ്ങനെയാണ് പെരുമ്പാമ്പ് വേട്ടയാടുന്നതെന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകാം. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ വീഡിയോ കണ്ടാൽ ആരും ഞെട്ടും എന്ന കാര്യത്തിൽ സംശയം വേണ്ട.  അതായത് ഒരു ഭീമൻ പെരുമ്പാമ്പും മുതലയുമായി ബന്ധപ്പെട്ടതാണ് വീഡിയോ. 18 അടി ഉയരമുള്ള പെരുമ്പാമ്പ് എങ്ങനെയാണ് ഒരു മുതലയെ ജീവനോടെ വിഴുങ്ങിയതെന്ന് നമുക്ക് വീഡിയോയിൽ കാണാം.

Also Read: നായയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വീഡിയോയിൽ കാണുന്ന ഈ പെരുമ്പാമ്പ് ബർമീസ് പൈത്തൺ ഇനത്തിൽ പെട്ടതാണ്.  ഇത് വളരെ ആക്രമണകാരിയായ ഒന്നാണ്. ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പുകളിൽ ഒന്നാണ്.   ഈ പാമ്പ് 5 അടി നീളമുള്ള മുതലയെ നിഷ്പ്രയാസം വിഴുങ്ങിയിരിക്കുകയാണ്.  അത് നമുക്ക് വിഡിയോയിൽ കാണാൻ കഴിയും.  മുതലയെ ജീവനോടെയാണ് വിഴുങ്ങിയിരിക്കുന്നത്.  വിഴുങ്ങിയതോടെ പെരുമ്പാമ്പിന്റെ നില ശരിക്കും വഷളായി. പിന്നീട് വയറ് കീറി മുതലയെ പുറത്തെടുക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. വീഡിയോ കാണാം...

Also Read: സ്‌കൂളിലെ ചടങ്ങിനിടയിൽ പെൺകുട്ടിയുടെ അടിപൊളി നൃത്തം, വീഡിയോ വൈറൽ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Rosie Moore (@rosiekmoore)

Also Read: Guru Margi 2022: നവംബർ 24 മുതൽ 'വ്യാഴം' നേർരേഖയിൽ; ഈ 5 രാശിക്കാർക്ക് സുവർണ്ണനേട്ടം! 

പെരുമ്പാമ്പും മുതലയുമായുള്ള ഈ വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ കനത്ത രീതിയിൽ പ്രതികരിക്കുകയാണ്. വൈറലാകുന്ന ഈ വീഡിയോ rosiekmoore എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 16.6M വ്യൂസം 388k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News