Viral Video: വധുവിന്റെ കൈപിടിക്കാൻ വന്ന വരനെ കളിപ്പിച്ച് ഭാര്യാ സഹോദരി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ കാണാം വധുവിന്റെ കൈ പിടിക്കാൻ വേദിയിൽ നിന്നും ഇറങ്ങിവന്ന വരനെ കലിപ്പിക്കുന്ന ഭാര്യാസഹോദരിയെ.     

Written by - Ajitha Kumari | Last Updated : Nov 10, 2022, 02:37 PM IST
  • വധുവിന്റെ കൈ പിടിക്കാൻ വേദിയിൽ നിന്നും ഇറങ്ങിവന്ന വരൻ
  • വധുവിന്റെ കയ്യിൽ തൊടാൻ സമ്മതിക്കാതെ ഭാര്യാസഹോദരിമാർ
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
Viral Video: വധുവിന്റെ കൈപിടിക്കാൻ വന്ന വരനെ കളിപ്പിച്ച് ഭാര്യാ സഹോദരി..!  വീഡിയോ വൈറൽ

Viral Video: വിവാഹ സീസൺ തുടങ്ങുമ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.  ചിലപ്പോൾ  വധുവും വരനും തമ്മിലുള്ള നൃത്തമായിരിക്കും വാർത്തകളിൽ ഇടം പിടിക്കുന്നതെങ്കിൽ ചിലപ്പോൾ ഭാര്യയുടെ സഹോദരിമാർ വരനെ ബുദ്ധിമുട്ടിപ്പിക്കുന്ന വീഡിയോയായിരിക്കും തരംഗം സൃഷ്ടിക്കുക.  അത്തരത്തിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  ഈ വീഡിയോ വധൂവരന്മാരും ഭാര്യാസഹോദരിയുമായി ബന്ധപ്പെട്ടതാണ്. ഇവിടെ വധുവിന്റെ സഹോദരി വരനോട് കാട്ടികൂട്ടുന്ന രസകരമായ സംഭവങ്ങളാണ് വൈറലാകുന്നത്.  

Also Read: Viral Video: കാമുകൻ കാമുകിയോട് കാണിച്ച തമാശ കണ്ടോ..! ചിരിയടക്കാൻ കഴിയില്ല, വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ, നിങ്ങൾക്ക് കാണാൻ കഴിയും വിവാഹം കഴിഞ്ഞുള്ള അന്തരീക്ഷം എങ്ങനെയായിരിക്കുമെന്ന്.  വിവാഹത്തിനായി വരനും തന്റെ ബന്ധുക്കളുമായി എത്തിയിട്ടുണ്ട്.  ഘോഷയാത്രയുമായി വരനും വിവാഹ വേദിയിൽ എത്തിയിട്ടുണ്ട്. കുറച്ച് സമയത്തിന് ശേഷം വധു സഹോദരിമാരോടൊപ്പം വിവാഹ പന്തലിലേക്ക് പ്രവേശിക്കുന്നു. അപ്പോൾ വരൻ സ്റ്റേജിൽ നിന്നും ഇറങ്ങിയ വന്ന് വധുവിന്റെ കൈപിടിക്കാൻ പോയതും അനിയത്തിമാർ ഒരു വിധത്തിലും അനുവദിക്കുന്നില്ല. അതായത് വരൻ വധുവിന്റെ കയ്യിൽ പിടിക്കുന്നതും വധുവിന്റെ സഹോദരി കൈ പുറകിലോട്ട് പിടിച്ചു വലിക്കുകയാണ് അതും പല തവണ.  മാത്രമല്ല കയ്യിലൊന്ന് തൊടാൻ പോലും അവർ അനുവദിക്കുന്നില്ല, വീഡിയോ കാണാം...

Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by prem nu wife (@royal_kathiyawadi_couple)

Also Read: Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ

വീഡിയോയുടെ അവസാനം വധുവിന്റെ കൈ പിടിക്കാൻ കഴിയാത്തത്തിൽ ചെറിയ ദുഖിതനാണ് എന്ന് നമുക്കറിയാൻ കഴിയും.  വധൂവരന്മാരുമായി ബന്ധപ്പെട്ട ഈ വീഡിയോ royal_kathiyawadi_couple എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്  അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 574,333 വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്.  വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News