Viral Video: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കുട്ടി തന്റെ ക്‌ളാസിലെ അധ്യാപികയോട് അമ്മയെ കുറിച്ച് പരാതി പറയുന്നത്.  വീഡിയോ കണ്ടവർക്ക് ചിരി നിയന്ത്രിക്കാൻ കഴിയുന്നില്ല.  

Written by - Ajitha Kumari | Last Updated : Nov 1, 2022, 11:29 AM IST
  • വൈറലാകുന്ന ഈ വീഡിയോയിൽ ഒരു കുട്ടിയും ടീച്ചറുമായുള്ള സംഭാഷണമാണ്
  • സ്‌കൂളിലെത്തിയ കുട്ടിയുടെ കരച്ചിൽ നിർത്താൻ ശ്രമിച്ച ടീച്ചറോട് പരാതി പറയുന്ന കുട്ടിയാണ് വീഡിയോയിൽ
  • വീഡിയോ ശരിക്കും വൈറലാകുകയാണ്
Viral Video: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു

Viral Video: സോഷ്യൽ മീഡിയയുടെ രസകരമായ പ്ലാറ്റ്‌ഫോമിൽ എപ്പോൾ എന്ത് കാണാൻ സാധിക്കുമെന്ന കാര്യത്തിൽ ഒരു എത്തുംപിടിയുമില്ല. ഇവിടെ പങ്കുവെയ്ക്കുന്ന വീഡിയോ കാണുമ്പോൾ ചിലപ്പോൾ അത്ഭുതം തോന്നുകയും മറ്റു ചിലപ്പോൾ പേടിച്ചുപോകുകയും ചിലപ്പോൾ ചിരി നിർത്താൻ കഴിയാതാവുകയും അതുപോലെ കണ്ണുനനയിക്കുന്നതുമായ വീഡിയോകളാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. ഇപ്പോഴിതാ ഒരു രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  ഇതിൽ ഒരു സുന്ദരിയായ കൊച്ചു പെൺകുട്ടി തന്റെ അമ്മയെക്കുറിച്ച് അധ്യാപികയോട് പരാതിപ്പെടുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണുകയും ചിരി അടക്കാൻ പ്രയാസപ്പെടുകയും ചെയ്യുകയാണ്.  അത്രയ്ക്ക് ക്യൂട്ട് ആണ് കുട്ടിയുടെ വീഡിയോ.  

Also Read: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ക്‌ളാസിൽ കുറെ കുട്ടികൾ ഇരിക്കുന്നത്.  അതിനിടയ്ക്ക് ഒരു കുട്ടി ഇരുന്ന് കരയുകയാണ്.  ടീച്ചർ കുട്ടിയുടെ കരച്ചിൽ മാറ്റാൻ വേണ്ടി ഓരോന്ന് ചോദിക്കുന്നതാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. ടീച്ചറിന്റെ ചോദ്യത്തിന് കുട്ടി നൽകുന്ന മറുപടിയാണ് ഏറെ രസകരം.  കുട്ടിയോട് ടീച്ചർ ചോദിക്കുകയാണ്  'അമ്മ എന്താണ് ചെയ്യുന്നത് എന്ന് അതിന് കുട്ടി നൽകുന്ന മറുപടി രസകരമാണ്. കുട്ടി പറയുന്നത് തല്ലുമെന്നാണ്.. ഇതുകേട്ട ടീച്ചർ വീണ്ടും ചോദിക്കുന്നു 'ആരെ?'.  അപ്പോൾ കുട്ടി പറയുന്നു തന്നെയെന്ന്.  അപ്പോൾ ടീച്ചർ വീണ്ടും ചോദിക്കുന്നു എങ്ങനെ? അതിനുള്ള മറുപടി കേൾക്കുമ്പോൾ ശരിക്കും നമുക്ക് ചിരി നിർത്താൻ കഴിയില്ല.  അതായത് 'അമ്മ ഓടിച്ചിട്ട് തല്ലുമെന്നാണ് കുട്ടി പറഞ്ഞ മറുപടി.  അതും കരഞ്ഞുകൊണ്ടാണ് കുട്ടി ഇത് പറയുന്നത്.  ഈ ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്.  വീഡിയോ കാണാം...

Also Read: മോഷണം നടത്തി കാമുകിയെ പണക്കാരിയാക്കി കാമുകൻ, ശേഷം കാമുകി പറഞ്ഞത് കേട്ടോ..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meemlogy (@meemlogy)

Also Read: മൈക്ക് കയ്യിൽ കിട്ടിയതും പരിസരം മറന്ന് കുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോ meemlogy എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വൈറലാകുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 618k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News