Viral Video : വീടിന്റെ പാർക്കിങിൽ പാമ്പുകളുടെ പ്രണയം, ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

Viral Snake Love Video : ഒരു പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിന്റെ അടുത്ത് നിന്നുള്ള നാഗങ്ങളുടെ പ്രണയ നൃത്തത്തിന്റെ വീഡിയോയാണ് ഇത്. 

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 04:21 PM IST
  • ഗുഞ്ചൻ കപൂർ 123 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
  • ഒരു പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിന്റെ അടുത്ത് നിന്നുള്ള നാഗങ്ങളുടെ പ്രണയ നൃത്തത്തിന്റെ വീഡിയോയാണ് ഇത്.
  • സാധാരണ കാട്ടിൽ നിന്നും ഒഴിഞ്ഞ സ്ഥലങ്ങളിൽ നിന്നും ഒക്കെയുള്ള പാമ്പുകളുടെ വീഡിയോ കാണാറുണ്ടെങ്കിലും ജനവാസ മേഖലകളിൽ നിന്നുള്ള ഇത്തരം വീഡിയോകൾ കാണുന്നത് വളരെ വിരളമാണ്.
Viral Video : വീടിന്റെ പാർക്കിങിൽ പാമ്പുകളുടെ പ്രണയം, ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

 സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യങ്ങളിൽ വൈറലാകുന്നത്. ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആഗ്രഹവും അതിനോടൊപ്പം അവയുടെ സ്വഭാവം മനസിലാക്കാൻ സാധിക്കാത്തതുമാണ് ഇത്തരം വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. ഇത്തരം വീഡിയോകൾ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ശാന്തമാക്കാനും സന്തോഷമുണ്ടാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്‌ട്രെസും മാറ്റാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ നാഗങ്ങളുടെ നൃത്തത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. അതുകൊണ്ടാ തന്നെ പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്.   55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്.  ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണം. പുതിയ പടം വരുമ്പോഴാണ് പാമ്പ് പഴയ പടം പൊഴിച്ച് കളയുന്നത്. പൊഴിക്കുന്നതിന് മുമ്പ് പാമ്പിന്റെ പടത്തിന്റെ നിറം മാറാറുണ്ട്. പാറയിലോ, പരുക്കനായ പ്രതലത്തിലോ ഉരച്ചാണ് പാമ്പ് പടം ശരീരത്തിൽ നിന്ന് മാറ്റുന്നത്. പാമ്പുകൾ ഇണചേരുന്ന ദൃശ്യങ്ങൾ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കൂ.

ALSO READ: Viral Video: പീലി വിടർത്തി നൃത്തം ചെയ്തിട്ടും രക്ഷയില്ല; ആൺമയിലിനെ തിരിഞ്ഞുനോക്കാതെ പെൺമയിൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by gunjan kapoor (@gunjankapoor123)

ഗുഞ്ചൻ കപൂർ 123 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഒരു പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിന്റെ അടുത്ത് നിന്നുള്ള നാഗങ്ങളുടെ പ്രണയ നൃത്തത്തിന്റെ വീഡിയോയാണ് ഇത്. സാധാരണ കാട്ടിൽ നിന്നും ഒഴിഞ്ഞ സ്ഥലങ്ങളിൽ നിന്നും ഒക്കെയുള്ള പാമ്പുകളുടെ വീഡിയോ കാണാറുണ്ടെങ്കിലും ജനവാസ മേഖലകളിൽ നിന്നുള്ള ഇത്തരം വീഡിയോകൾ കാണുന്നത് വളരെ വിരളമാണ്. പാമ്പുകൾ ഇണ ചേരുന്നതിന്റെ ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News