Viral Video: പീലി വിടർത്തി നൃത്തം ചെയ്തിട്ടും രക്ഷയില്ല; ആൺമയിലിനെ തിരിഞ്ഞുനോക്കാതെ പെൺമയിൽ

Viral Video: പിലീ വിടർത്തി നൃത്തം ചെയ്തിട്ടും ആൺമയിലിനെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ പെൺമയിൽ നടന്നുപോകുന്നത് വീഡിയോയിൽ കാണാം. 

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 12:59 PM IST
  • കാഴ്ചക്കാരിൽ ചെറിയൊരു ചിരി പടർത്തുന്ന വീഡിയോയാണിത്.
  • ഒരു ആൺ മയിലിന്റെയും പെൺ മയിലിന്റെയും വീഡിയോ ആണ് വൈറലാകുന്നത്.
  • MetDaan Animals എന്ന ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
Viral Video: പീലി വിടർത്തി നൃത്തം ചെയ്തിട്ടും രക്ഷയില്ല; ആൺമയിലിനെ തിരിഞ്ഞുനോക്കാതെ പെൺമയിൽ

വൈറൽ വീഡിയോകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ. മനുഷ്യരുടെയും മൃ​ഗങ്ങളുടെയും ഉൾപ്പെടെ നിരവധി രസകരമായ വീഡിയോകൾ ഇതിൽ ഉൾപ്പെടും. പലർക്കും ഇത്തരം വീഡിയോകൾ ഒരു സ്ട്രെസ് റിലീഫാണ്. നമ്മളെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വരാറുള്ളത്. മൃ​ഗങ്ങളുടെ വീഡിയോയ്ക്കാണ് പൊതുവെ കാഴ്ചക്കാർ കൂടുലുള്ളത്. ഇവയിൽ ചിലത് നമ്മളെ പൊട്ടിച്ചിരിപ്പിക്കും. ചിലത് ഭയപ്പെടുത്തും. മറ്റു ചില വീഡിയോകൾ നമ്മളെ അത്ഭുതപ്പെടുത്തും. അങ്ങനെയുള്ള ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിവസം പങ്കുവെയ്ക്കാറുള്ളത്. 

അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. കാഴ്ചക്കാരിൽ ചെറിയൊരു ചിരി പടർത്തുന്ന വീഡിയോയാണിത്. ഒരു ആൺ മയിലിന്റെയും പെൺ മയിലിന്റെയും വീഡിയോ ആണ് വൈറലാകുന്നത്. ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. ഇവ പലതരത്തിലുണ്ട്. ആൺ മയിലുകൾ പീലി വിടർത്തി നൃത്തം ചെയ്യുന്നത് കാണാൻ തന്നെ ഒരഴകാണ്. പെൺമയിലുകളെ ആകർഷിക്കാനാണ് പലപ്പോഴും ഇവ ഇത്തരത്തിൽ പീലി വിടർത്തി നൃത്തം ചെയ്യുന്നത്. 

Also Read: Viral Video: കുരങ്ങന്മാർക്കൊപ്പം ഇരുന്ന് കളിക്കുന്ന കുട്ടി; വീഡയോ വൈറൽ

 

MetDaan Animals എന്ന ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ആൺമയിൽ ചിറക് വിരിച്ച് പെണ്മയിലിന് മുന്നിൽ നിന്ന് ഡാൻസ് കളിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ആൺമയിലിനെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പെണ്മയിൽ നടന്ന് പോകുകയാണ്. പക്ഷേ ആൺമയിൽ അത് കാര്യമാക്കാതെ വീണ്ടും പെണ്മയിലിന്റെ പുറകെ നടക്കുകയാണ്. പെൺമയിലാകട്ടെ ആണ്മയിലിനെ നോക്കുന്നത് പോലുമില്ല. നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഒരുപാട് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News