Viral Video: ഉദ്ഘാടനം കഴിഞ്ഞില്ല ദേ, കിടക്കുന്നു പാലം താഴെ...!! വീഡിയോ വൈറല്‍

നമ്മുടെ രാജ്യത്ത് അഴിമതി എന്നത്  ഒരു പുതിയ വാര്‍ത്തയല്ല.  നല്ലൊരു വിഭാഗം   ഉദ്യോഗസ്ഥര്‍ അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്നു.  എന്നാല്‍, ഇവര്‍ നടത്തുന്ന അഴിമതിയുടെ ആഘാതം ഏല്‍ക്കേണ്ടി വരുന്നത് സാധാരണക്കാര്‍ക്കും...  അത് പാലം നിര്‍മ്മാണമായാലും, റോഡ്‌ നിര്‍മ്മാണമായാലും  അഴിമതി ഒരു അലങ്കാരമായി ഒപ്പമുണ്ടാകും....!

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 06:39 PM IST
  • വീഡിയോ കണ്ടാല്‍ ആരും ഭയന്നുപോകും. കാരണം, ഉദ്ഘാടന സമയത്ത് തന്നെ തൂക്കുപാലം ഉദ്ഘാടകര്‍ക്കൊപ്പം തകര്‍ന്നു വീഴുകയായിരുന്നു..!!
Viral Video: ഉദ്ഘാടനം കഴിഞ്ഞില്ല  ദേ, കിടക്കുന്നു പാലം താഴെ...!! വീഡിയോ വൈറല്‍

Viral Video: നമ്മുടെ രാജ്യത്ത് അഴിമതി എന്നത്  ഒരു പുതിയ വാര്‍ത്തയല്ല.  നല്ലൊരു വിഭാഗം   ഉദ്യോഗസ്ഥര്‍ അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്നു.  എന്നാല്‍, ഇവര്‍ നടത്തുന്ന അഴിമതിയുടെ ആഘാതം ഏല്‍ക്കേണ്ടി വരുന്നത് സാധാരണക്കാര്‍ക്കും...  അത് പാലം നിര്‍മ്മാണമായാലും, റോഡ്‌ നിര്‍മ്മാണമായാലും  അഴിമതി ഒരു അലങ്കാരമായി ഒപ്പമുണ്ടാകും....!

മറ്റൊരു രാജ്യത്ത് നടന്ന തൂക്കുപാലത്തിന്‍റെ ഉദ്ഘാടന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. വീഡിയോ കണ്ടാല്‍ ആരും ഭയന്നുപോകും. കാരണം, ഉദ്ഘാടന സമയത്ത് തന്നെ തൂക്കുപാലം  ഉദ്ഘാടകര്‍ക്കൊപ്പം തകര്‍ന്നു വീഴുകയായിരുന്നു..!! മേയര്‍ അടക്കം നിരവധി ഉദ്യോഗസ്ഥർ ആ സമയത്ത് പാലത്തില്‍ ഉണ്ടായിരുന്നു, എല്ലാവരും ഒറ്റ നിമിഷത്തിനുള്ളില്‍ അഴുക്കു ചാലില്‍ പതിച്ചു....

Also Read: Viral Video: കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖനുമായി ഏറ്റുമുട്ടുന്ന കോഴി...!!

ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്  മെക്സിക്കൻ നഗരമായ ക്യൂർനവാക്കയിലാണ്. ചൊവ്വാഴ്ചയായിരുന്നു തൂക്കുപാലത്തിന്‍റെ ഉദ്ഘാടനം നടന്നത്.  നഗരത്തിലെ മേയർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരും ജനങ്ങളും ഉദ്ഘാടനത്തിനെത്തിയിരുന്നു. പാലം ഉദ്ഘാടനം ചെയ്തു, തുടർന്ന് ആളുകൾ ഒന്നടങ്കം പാലത്തില്‍ കയറി, കുറേ ആളുകള്‍ പാലം കടന്ന് അപ്പുറത്തെത്തി. എന്നാല്‍ നിമിഷങ്ങള്‍ക്കകം പാലം തകരുന്ന കാഴ്ചയാണ് പിന്നീട് വീഡിയോയില്‍ കാണുവാന്‍ സാധിക്കുന്നത്. പാലം തകര്‍ന്നതോടെ നിരവധി ആളുകള്‍ താഴേക്ക് പതിച്ചു.  

ഭയാനകമായ അപകടത്തിന്‍റെ വീഡിയോ കാണാം... 

പാലം ഉദ്ഘാടന ദിവസം  നടന്ന അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍  മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അപകടസമയത്ത് മേയർ ഉൾപ്പെടെ നിരവധി പേർ പാലത്തില്‍ ഉണ്ടായിരുന്നു. 20 പേരുടെപോലും ഭാരം താങ്ങാൻ കഴിയാത്തത്ര ദുർബലമായിരുന്നു തടികൊണ്ടുള്ള ഈ തൂക്കുപാലം....!!

പാലം തകര്‍ന്നപ്പോള്‍ നഗരത്തിലെ മേയര്‍ അടക്കം നിരവധി പേര്‍ താഴെ അഴുക്കു ചാലിലേയ്ക്ക് പതിച്ചു.  ഭാഗ്യവശാൽ സംഭവത്തില്‍ അപകടത്തിൽ ആരും മരിച്ചില്ല. നഗരസഭാംഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി  പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News