Viral Video: കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖനുമായി ഏറ്റുമുട്ടുന്ന കോഴി...!!

സോഷ്യല്‍ മീഡിയ ഒരു അത്ഭുതലോകമാണ്. ഇവിടെ ദിവസം തോറും വളരെ രസകരവും ആകര്‍ഷകവുമായ ലക്ഷക്കണക്കിന്‌ വീഡിയോകളാണ് എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2022, 10:48 PM IST
  • ഈ വീഡിയോയില്‍ തന്‍റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖന്‍ പാമ്പുമായി ഏറ്റുമുട്ടുന്ന പിടക്കോഴിയാണ് താരം.
Viral Video: കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖനുമായി ഏറ്റുമുട്ടുന്ന കോഴി...!!

Viral Video: സോഷ്യല്‍ മീഡിയ ഒരു അത്ഭുതലോകമാണ്. ഇവിടെ ദിവസം തോറും വളരെ രസകരവും ആകര്‍ഷകവുമായ ലക്ഷക്കണക്കിന്‌ വീഡിയോകളാണ് എത്തുന്നത്. 

സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചാല്‍ ചില വീഡിയോകള്‍ ഏറെ പ്രചാരം നേടുന്നതായി കാണാൻ സാധിക്കും. അടുത്ത കാലത്തായി മൃഗങ്ങളുടെ വീഡിയോകൾ ഏറെ പ്രചാരം നേടുന്നുണ്ട്. ഇത്തരം വീഡിയോകൾ കാണുവാൻ ആളുകൾക്ക് ഏറെ താത്പര്യമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ  മീഡിയയിൽ വൈറലായിരിയ്ക്കുന്നത് .   

ഈ വീഡിയോയില്‍ തന്‍റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖന്‍ പാമ്പുമായി ഏറ്റുമുട്ടുന്ന പിടക്കോഴിയാണ് താരം.  അമ്മ, വിലമതിക്കാനാവില്ല, സ്വന്തം മക്കൾക്ക് വേണ്ടി ജീവന്‍ ബലികൊടുത്തും ലോകത്തോട് പോരാടുന്ന അമ്മ.... ആ അമ്മ മനുഷ്യനായാലും മൃഗമായാലും പക്ഷിയായാലും തന്‍റെ കുഞ്ഞിന് വേണ്ടി മരണം വരെ പോരാടുന്നു, അതാണ് ഈ വീഡിയോയിലും കാണുവാന്‍ സാധിക്കുന്നത്‌.    

ഈ വീഡിയോയില്‍ ഒരു പിടക്കോഴി  കോഴി അതിന്‍റെ കുഞ്ഞുങ്ങളുമായി സുരക്ഷിതമായി ഇരിയ്ക്കുന്നത് കാണാം. ആ സമയത്താണ് ഒരു മൂര്‍ഖന്‍റെ വരവ്. തന്‍റെയും കുഞ്ഞുങ്ങളുടെയും നേര്‍ക്ക് പാഞ്ഞടുക്കുന്ന വലിയ  അപകടം മണത്തറിഞ്ഞ പിടക്കോഴി മൂര്‍ഖനെ നേരിടുന്നതാണ് വീഡിയോയില്‍ കാണുന്നത്.... തന്‍റെ കുഞ്ഞുങ്ങള്‍ക്കൊപ്പം താറാവിന്‍ കുഞ്ഞുങ്ങളെയും പരിപാലിയ്ക്കുകയാണ്  ഈ വീഡിയോയില്‍ കാണുന്ന പിടക്കോഴി....!!     

കുഞ്ഞുങ്ങള്‍ക്കൊപ്പം സുരക്ഷിതമായി തന്‍റെ കൂട്ടില്‍ വിശ്രമിക്കുന്ന സമയത്താണ്  മൂര്‍ഖന്‍റെ വരവ്. കോഴിയുടെ മണം പാമ്പിനെ ആകര്‍ഷിക്കും എന്നത് വസ്തുതയാണ്. കോഴിക്കൂടാണ് ഭക്ഷണത്തിനായി പാമ്പിന്‍റെ ഇഷ്ടസ്ഥാനം.  മുട്ട അകത്താക്കുക, അല്ലെങ്കില്‍ കോഴിയെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് പാമ്പുകള്‍ കോഴിക്കൂട്ടില്‍ കടന്നുകൂടുന്നത്.   
 
ഈ വീഡിയോയിലും അത്തരത്തില്‍ കോഴിയുടെ മണം പിടിച്ച് കോഴിക്കൂട്ടില്‍ കടന്നുകൂടിയതാണ് മൂര്‍ഖന്‍.  പക്ഷെ കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടന്നില്ല.... അതുമാത്രമല്ല, കോഴിയുടെ കൊത്തും കിട്ടി. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍  കോഴി തന്‍റെ കുഞ്ഞുങ്ങളെ പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് മൂര്‍ഖന്‍റെ സമീപത്തുനിന്നും മാറ്റുന്നതായി കാണാം....  പിന്നീട് കോഴി മൂര്‍ഖനുമായി നടത്തുന്ന പോരാട്ടം അതി ഭയങ്കരമാണ്...  
തന്‍റെ കുഞ്ഞുങ്ങളുടെ നേര്‍ക്ക് പാഞ്ഞടുക്കുന്ന മൂര്‍ഖന്‍റെ മുന്‍പില്‍ പാറ പോലെ ഉറച്ചു നില്‍ക്കുകയാണ് പിടക്കോഴി...!!

 

തന്‍റെ കുഞ്ഞുങ്ങളെ സുരക്ഷിതമായി മറുവശത്ത് എത്തിച്ച ശേഷം ചിറകടിച്ചും ശബ്ദമുണ്ടാക്കിയും പറന്നു കൊത്തിയും മൂര്‍ഖനെ നേരിടുകയാണ് കോഴി....  മൂര്‍ഖനെ നേരിടുന്ന കോഴിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്  ഈ വീഡിയോ ഇതുവരെ 30 ദശലക്ഷം പേരാണ് കണ്ടത്. വൈൽഡ് കോബ്ര എന്ന ചാനലിൽ യൂട്യൂബിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News