Viral Video: പറ്റിക്കാൻ നോക്കുന്നോ, ധൈര്യമുണ്ടേൽ ഒന്ന് കൂടി ചെയ്ത് നോക്ക്; കലിപ്പ് മോഡിൽ നായ

ഒരു ടേബിളിൽ നിന്ന് എന്തോ എടുക്കുന്നത് പോലെ കാണിച്ച് നായയുടെ വായിൽ വച്ച് കൊടുക്കുകയാണ് ഒരാൾ. അയാളുടെ കൈ വന്നപ്പോഴേക്കും നായ വായ തുറന്നു. പക്ഷേ അയാളുടെ കയ്യിലോ ആ ടേബിളിലോ നായയ്ക്ക് കഴിക്കാനുള്ളതൊന്നുമില്ലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 03:24 PM IST
  • മൂന്നാമത്തെ തവണ അയാൾ ഇതുപോലെ തന്നെ ചെയ്തപ്പോൾ നായയ്ക്ക് കാര്യം പിടികിട്ടി.
  • അയാൾ കൈ അടുത്തേക്ക് കൊണ്ടുചെന്നിട്ടും നായ വായ തുറന്നില്ല.
  • പകരം അൽപം ദേഷ്യ ഭാവത്തിൽ നിൽക്കുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്.
Viral Video: പറ്റിക്കാൻ നോക്കുന്നോ, ധൈര്യമുണ്ടേൽ ഒന്ന് കൂടി ചെയ്ത് നോക്ക്; കലിപ്പ് മോഡിൽ നായ

മൃ​ഗങ്ങളുടെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആളുകൾ ഏറ്റവും കൂടുതൽ കാണുന്നതും മൃ​ഗങ്ങളുടെ രസകരമായ വീഡിയോകളാണ്. പ്രത്യേകിച്ച് നായ, പൂച്ച, പാണ്ട, കുരങ്ങ് തുടങ്ങിയവയുടെ വീഡിയോകൾ വളരെ കൗതുകം നിറഞ്ഞവയാണ്. വീട്ടിൽ വളർത്തുന്ന നായകൾ പൊതുവെ അതിന്റെ ഉടമയോട് വളരെ വിശ്വാസ്യതയും സ്നേഹവുമുള്ളവരായിരിക്കും. ഉടമ പറയുന്നതൊക്കെ ഇവ അനുസരിക്കും. മനുഷ്യരും അവയെ സ്വന്തം കുടുംബത്തിലെ അം​ഗത്തെ പോലെ തന്നെയാകും കാണുക.

എന്നാൽ തന്നെ പറ്റിക്കാൻ ശ്രമിച്ചാൽ പിന്നെ എന്ത് ചെയ്യും. തന്നെ പറ്റിക്കാൻ നോക്കിയ ആളോട് നായ പ്രതികരിച്ചതാണ് ഇവിടെ വൈറലാകുന്നത്. ഒരു ടേബിളിൽ നിന്ന് എന്തോ എടുക്കുന്നത് പോലെ കാണിച്ച് നായയുടെ വായിൽ വച്ച് കൊടുക്കുകയാണ് ഒരാൾ. അയാളുടെ കൈ വന്നപ്പോഴേക്കും നായ വായ തുറന്നു. പക്ഷേ അയാളുടെ കയ്യിലോ ആ ടേബിളിലോ നായയ്ക്ക് കഴിക്കാനുള്ളതൊന്നുമില്ലായിരുന്നു. പിന്നെയും ഒരിക്കൽ കൂടി ആ മനുഷ്യൻ അങ്ങനെ ചെയ്തു. അപ്പോഴും നായ എന്തോ കഴിക്കാൻ കിട്ടുമെന്ന പ്രതീക്ഷയിൽ വായ തുറന്നു. വീണ്ടും അയാൾ ആ നായയെ പറ്റിച്ചു.

എന്നാൽ മൂന്നാമത്തെ തവണ അയാൾ ഇതുപോലെ തന്നെ ചെയ്തപ്പോൾ നായയ്ക്ക് കാര്യം പിടികിട്ടി. അയാൾ കൈ അടുത്തേക്ക് കൊണ്ടുചെന്നിട്ടും നായ വായ തുറന്നില്ല. പകരം അൽപം ദേഷ്യ ഭാവത്തിൽ നിൽക്കുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്. ഇനിയും എന്നെ പറ്റിക്കാൻ നോക്കണ്ട എന്ന ഭാവമായിരുന്നു നായയുടെ മുഖത്ത്. 

Also Read: Viral Video: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ!

Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവച്ച വീഡിയോ വളരെ കൗതുകം നിറഞ്ഞതാണ്. എഴുപത്തിമൂവായിരത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. ആറായിരത്തിലധികം ആളുകൾ കമന്റും ചെയ്തു. നിരവധി പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. മൃ​ഗങ്ങളോട് ഇത്തരത്തിൽ പെരുമാറരുത് എന്ന തരത്തിലാണ് മിക്ക ആളുകളും കമന്റ് ചെയ്തിരിക്കുന്നത്.

Viral Video: പൂട്ട് തുറക്കണോ? ദേ ഇത്രേ ഉള്ളൂ, സിമ്പിളല്ലേ!!! നായയുടെ ട്രിക്ക് വൈറൽ

ഒരു നായയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൂട്ടിയിട്ടിരിക്കുന്ന ​ഗെയ്റ്റ് തുറക്കുന്ന നായയുടെ വീഡിയോ ആണിത്. ​ഗെയ്റ്റിൽ താഴ് ഇട്ടിട്ടുണ്ട്. പക്ഷേ അത് പൂട്ടിയിട്ടില്ല എന്നുള്ളത് വീഡിയോയിൽ കാണാം. എങ്കിലും തന്റെ വായ ഉപയോ​ഗിച്ച് കൊണ്ട് ആ താഴ് ഊരാനുള്ള ശ്രമത്തിൽ നായ വിജയിച്ചു. പീന്നീട് ​ഗെയ്റ്റിന്റെ കുറ്റിയും തുറന്ന് നായ പുറത്തേക്ക് ഇറങ്ങുന്നത് ആണ് കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News