Viral Video: പൂട്ട് തുറക്കണോ? ദേ ഇത്രേ ഉള്ളൂ, സിമ്പിളല്ലേ!!! നായയുടെ ട്രിക്ക് വൈറൽ

അത്തരത്തിൽ ഒരു നായയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൂട്ടിയിട്ടിരിക്കുന്ന ​ഗെയ്റ്റ് തുറക്കുന്ന നായയുടെ വീഡിയോ ആണിത്. ​

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 10:10 AM IST
  • Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ഇതുവരെ 12k ആളുകൾ കണ്ട് കഴിഞ്ഞു.
  • നായ വളരെ സ്മാർട്ട് ആണെന്നാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.
Viral Video: പൂട്ട് തുറക്കണോ? ദേ ഇത്രേ ഉള്ളൂ, സിമ്പിളല്ലേ!!! നായയുടെ ട്രിക്ക് വൈറൽ

വീട്ടുടമസ്ഥരോട് എപ്പോഴും വളരെ കൂറ് പുലർത്തുന്ന മൃ​ഗമാണ് നായ. തന്റെ ഉടമസ്ഥരെ സഹായിക്കാൻ അവ എന്തു ചെയ്യാറുണ്ട്. അത്തരത്തിൽ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ‌ മീഡിയയിൽ കാണാറുണ്ട്. യജമാനനോട് സ്നേഹവും വിശ്വാസ്യതയും കാണിക്കുന്ന മ‍ൃ​ഗമാണ് നായകൾ. തങ്ങളുടെ വീട്ടിലെ ഒരം​ഗം എന്ന നിലയിൽ നായകളെ വളർത്തുന്നവർ നിരവധിയാണ്. എന്നാൽ വളരെയധികം വികൃതി കാണിക്കുന്ന നായകളും ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. അവയുടെ പല പ്രവർത്തികളും പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുമുണ്ട്. 

അത്തരത്തിൽ ഒരു നായയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൂട്ടിയിട്ടിരിക്കുന്ന ​ഗെയ്റ്റ് തുറക്കുന്ന നായയുടെ വീഡിയോ ആണിത്. ​ഗെയ്റ്റിൽ താഴ് ഇട്ടിട്ടുണ്ട്. പക്ഷേ അത് പൂട്ടിയിട്ടില്ല എന്നുള്ളത് വീഡിയോയിൽ കാണാം. എങ്കിലും തന്റെ വായ ഉപയോ​ഗിച്ച് കൊണ്ട് ആ താഴ് ഊരാനുള്ള ശ്രമത്തിൽ നായ വിജയിച്ചു. പീന്നീട് ​ഗെയ്റ്റിന്റെ കുറ്റിയും തുറന്ന് നായ പുറത്തേക്ക് ഇറങ്ങുന്നത് ആണ് കാണുന്നത്.

Also Read: Viral Video: 'സ്വസ്ഥമായി ഒന്നിരിക്കാൻ സമ്മതിക്കില്ല', കൗതുകമായി പാണ്ടയും കുഞ്ഞുങ്ങളും

വളരെ ബുദ്ധിയുള്ള മൃ​ഗമാണ് ഇതെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകും. ക്ഷമയോടെയാണ് ആ ​ഗെയ്റ്റ് തുറന്ന് നായ പുറത്തിറങ്ങിയത്. Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ഇതുവരെ 12k ആളുകൾ കണ്ട് കഴിഞ്ഞു. നായ വളരെ സ്മാർട്ട് ആണെന്നാണ് ആളുകൾ കമൻര് ചെയ്തിരിക്കുന്നത്. 

Viral Video: ലെഫ്റ്റ് റൈറ്റ്... ലെഫ്റ്റ് റൈറ്റ്, ഇതാണോ ഈ ക്യാറ്റ് വാക്ക്? വൈറൽ വീഡിയോ

പൂച്ചകളുടെ രസകരമായി വീഡിയോ നിരവധിയാണ് സോഷ്യൽ മീഡിയയിൽ. പലതും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മറ്റ് മൃ​ഗങ്ങളുമായുള്ള വഴക്കുകളും അവയുമായുള്ള സൗഹൃദങ്ങളും അങ്ങനെ ഒരുപാട് വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇവയുടെ വീഡിയോകൾ മാത്രം പങ്കുവയ്ക്കുന്നതിനായി പല സോഷ്യൽ മീഡിയ പേജുകളും ഉണ്ട്. അത്തരത്തിൽ Yog എന്ന പേരിലുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ വൈറലാകുകയാണ്. 

ഒരു പൂച്ചയുടെ നടത്തമാണ് ഇതിൽ കാണാൻ കഴിയുക. പട്ടാളക്കാർ അല്ലെങ്കിൽ പോലീസുകാർ നടക്കും പോലെ ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ് എന്ന രീതിയിൽ കാലെടുത്ത് വച്ച് ആണ് പൂച്ച നടന്ന് വരുന്നത്. ഇതാണ് ക്യാറ്റ് വാക്ക് എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. മോഡലിനെ പോലെ ക്യാറ്റ് വാക്ക് ചെയ്ത് വരുന്നു എന്നും കമന്റുണ്ട്. അത്തരത്തിൽ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News