Viral Video: ക്യൂട്ട് ഹാംസ്റ്ററിന്റെ വൈറൽ ഫോട്ടോഷൂട്ട്; മനോഹരമായ ദൃശ്യങ്ങളെന്ന് സോഷ്യൽ മീഡിയ

Viral Video: 4.7 ദശലക്ഷം കാഴ്ചക്കാരെ നേടി വീഡിയോ വൈറലായി. 1.98 ലക്ഷം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 02:04 PM IST
  • ഫോട്ടോഗ്രാഫർ ഹാംസ്റ്ററിന് ഒരു ചെറിയ പർപ്പിൾ പുഷ്പം നൽകുന്നു
  • തുടർന്ന് ഹാംസ്റ്റർ പൂവ് തിന്നാൻ ശ്രമിക്കുന്നു
  • ഈ സമയത്ത് ഫോട്ടോ​ഗ്രാഫർ നിരവധി ഷോട്ടുകൾ എടുക്കുന്നുണ്ട്
  • ഹാംസ്റ്റർ പൂവിൽ നുകരുന്നതും പൂവ് പിടിച്ചു നിൽക്കുന്നതുമായ മനോഹരമായ ചിത്രങ്ങളാണ് ലഭിച്ചത്
Viral Video: ക്യൂട്ട് ഹാംസ്റ്ററിന്റെ വൈറൽ ഫോട്ടോഷൂട്ട്; മനോഹരമായ ദൃശ്യങ്ങളെന്ന് സോഷ്യൽ മീഡിയ

വളർത്തുമൃ​ഗങ്ങളുടെ ഫോട്ടോഷൂട്ട് നമ്മൾ നിരവധി കണ്ടിട്ടുണ്ടാകും. എന്നാൽ, ഫോട്ടോഷൂട്ടിന് വേണ്ടി മോഡലിംഗ് ചെയ്യുന്ന വന്യമൃഗങ്ങളെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പൂവിന് വേണ്ടി മാളത്തിൽ നിന്ന് പുറത്ത് വരുന്ന ഒരു വൈൽഡ് ഹാംസ്റ്ററിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബ്യൂട്ടിൻഗെബീഡൻ എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടത്. 4.7 ദശലക്ഷം കാഴ്ചക്കാരെ നേടി വീഡിയോ വൈറലായി. 1.98 ലക്ഷം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. വൈൽഡ് ഫോട്ടോഗ്രാഫറായ ജൂലിയൻ റാഡിനാണ് വീഡിയോ ക്രെഡിറ്റ് വച്ചിരിക്കുന്നത്.

ദൃശ്യങ്ങളിൽ ഒരു ഫോട്ടോഗ്രാഫർ തന്റെ ക്യാമറ പുല്ലിന് സമീപം പിടിക്കുന്നതായി കാണാം. ഒരു കയ്യിൽ ഒരു പൂവും പിടിച്ചിട്ടുണ്ട്. ഓമനത്തമുള്ള ഒരു ഹാംസ്റ്റർ തന്റെ മാളത്തിൽ നിന്ന് തല പുറത്തേക്ക് നീട്ടുന്നത് വീഡിയോയിൽ കാണാം. ഫോട്ടോഗ്രാഫർ ഹാംസ്റ്ററിന് ഒരു ചെറിയ പർപ്പിൾ പുഷ്പം നൽകുന്നു. തുടർന്ന് ഹാംസ്റ്റർ പൂവ് തിന്നാൻ ശ്രമിക്കുന്നു. ഈ സമയത്ത് ഫോട്ടോ​ഗ്രാഫർ നിരവധി ഷോട്ടുകൾ എടുക്കുന്നുണ്ട്. ഹാംസ്റ്റർ പൂവിൽ നുകരുന്നതും പൂവ് പിടിച്ചു നിൽക്കുന്നതുമായ മനോഹരമായ ചിത്രങ്ങളാണ് ലഭിച്ചത്.

ALSO READ: Viral Video: പൂച്ചക്കുഞ്ഞും കോഴിക്കുഞ്ഞും ആദ്യമായി കണ്ട് മുട്ടുമ്പോൾ!!! വൈറൽ വീഡിയോ

ഒരു മികച്ച മോഡലിന്റെ ഭാവത്തോടെയും പ്രൊഫഷണലിസത്തോടെയുമാണ് ഹാംസ്റ്റർ നിൽക്കുന്നതെന്ന് നമുക്ക് തോന്നും. അത്രയും മനോഹരമായ ചിത്രങ്ങളാണ് ലഭിച്ചത്. ഹാംസ്റ്ററിന്റെ മനോഹരമായ ചിത്രങ്ങളും ഈ വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്. വളരെ മനോഹരമായ ചിത്രമെന്നും ഫോട്ടോ​ഗ്രാഫറെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ലെന്നുമാണ് വീഡിയോ കണ്ട ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News