പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനധികൃതമായി ഹാജർ വെട്ടിക്കുറച്ചുവെന്നാരോപിച്ചാണ് അശ്വിന്റെ ആത്മഹത്യാ ഭീഷണി. മറ്റ് വിദ്യാർത്ഥികളും ഹാജർ വെട്ടിക്കുറച്ചുവെന്നാരോപിച്ച് കോളജിൽ പ്രതിഷേധം നടത്തുന്നുണ്ട്. അനുനയ ശ്രമത്തിനൊടുവിൽ വിദ്യാർത്ഥി താഴെയിറങ്ങി.
അതിനിടെ, സംഭവത്തിൽ അനുനയ ശ്രമവുമായി മാനേജ്മെന്റ് പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. അശ്വിനടക്കം നിരവധി വിദ്യാർത്ഥികൾക്കാണ് ഡിറ്റൻഷൻ നടപടി നേരിടേണ്ടി വന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അന്യായമായിട്ടാണ് ഡിറ്റൻഷൻ ചെയ്തതെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും വിദ്യാർത്ഥികളെ കോളേജിലേക്ക് തിരിച്ചു കയറ്റുന്നില്ലെന്നായരുന്നു വിദ്യാർത്ഥികളുടെ ആരോപണം. ഈ നിലപാട് തുടരുന്ന പ്രിൻസിപ്പൽ കോളേജിൽ തുടരുന്നതിൽ ആശങ്കയുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ഡിറ്റൻഷൻ നടപടി നേരിട്ട എല്ലാവരേയും തിരിച്ചെടുക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ സ്ഥലത്തെത്തി ഉറപ്പ് നൽകി. വിദ്യാർത്ഥികൾക്കെതിരായ നടപടി തിരുത്തണമെന്ന് സർവ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ ഗിഫ്റ്റി ഉമ്മൻ പറഞ്ഞു. ഉറപ്പ് എഴുതി നൽകിയാൽ മാത്രമേ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയൂ എന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.