ഒറ്റരാത്രികൊണ്ട് ഒരാളുടെ ജീവിതം എങ്ങനെ മാറുമെന്ന് ആർക്കും അറിയില്ല. അങ്ങനെയൊരു കഥയിലെ നായികയാണ് രാജസ്ഥാൻ സ്വദേശിയായ കിസ്ബു. കേരളത്തിൽ എത്തിയ കിസ്ബുവും അമ്മയും ബലൂൺ വിൽപ്പനക്കാരാണ്.
കണ്ണൂർ അണ്ടല്ലൂർക്കാവ് ഉത്സവത്തിന് ബലൂൺ വിൽക്കാൻ എത്തിയപ്പോഴാണ് കിസ്ബുവിനെ ഫോട്ടോഗ്രാഫർ അർജുൻ കൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുന്നത്. ബലൂണുകൾക്കും ലൈറ്റുകൾക്കും ഇടയിൽ തീഷ്ണമായ നോട്ടത്തോടെ മനോഹരിയായി അവൾ നിൽക്കുന്നത് അർജുൻ കൃഷ്ണന്റെ ക്യാമറയിൽ പതിഞ്ഞു.
ഫോട്ടോ അവൾക്കും അമ്മയ്ക്കും കാണിച്ചു കൊടുത്തു. രണ്ടുപേർക്കും വളരെ സന്തോഷമായി. സമൂഹമാധ്യമത്തിലും അർജുൻ കിസ്ബുവിന്റെ ഫോട്ടോ പങ്കുവച്ചു. മികച്ച പ്രതികരണമാണ് ലഭിച്ചത്. കിസ്ബുവിനെ മോഡലാക്കി മേക്കോവർ ചെയ്യാൻ താൽപര്യം അറിയിച്ച് സ്റ്റൈലിസ്റ്റ് രമ്യയുടെ വിളിയെത്തി.
സെറ്റ് സാരിയും പാവാടയും ബ്ലൗസും കുപ്പിവളകളും ആഭരണങ്ങളും അണിഞ്ഞ് കിസ്ബു മലയാളി മങ്കയായി. ഈ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഒരു ചിത്രത്തിലൂടെ ഒരാളുടെ ജീവിതത്തിൽ സന്തോഷം പകരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് അർജുൻ കൃഷ്ണൻ.
ചിത്രങ്ങൾക്ക് കടപ്പാട്: അർജൻ കൃഷ്ണൻ ഫോട്ടോഗ്രഫി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...