ആനക്കുട്ടിയെ നടക്കാൻ പഠിപ്പിക്കുന്ന അമ്മ ; മനോഹരമായൊരു കാഴ്ച

വീഡിയോ 1.2 മില്യൺ ആളുകളാണ് കണ്ടത്, അധികം താമസിക്കാതെ സംഭവം വൈറലായി

Written by - Zee Malayalam News Desk | Last Updated : Oct 27, 2022, 04:08 PM IST
  • ആനക്കുട്ടിയെ നടക്കാൻ പഠിപ്പിക്കുന്ന അമ്മയാനയാണ് വീഡിയോയിൽ
  • വീഡിയോ 1.2 മില്യൺ ആളുകളാണ് കണ്ടത്.
  • ഏങ്ങിനെ ഇവരെ സ്നേഹിക്കാതിരിക്കാൻ കഴിയും എന്ന് കാഴ്ചക്കാർ
ആനക്കുട്ടിയെ നടക്കാൻ പഠിപ്പിക്കുന്ന അമ്മ  ; മനോഹരമായൊരു കാഴ്ച

ന്യൂഡൽഹി: പിറന്ന് വീഴുമ്പോഴെ ഏണീറ്റ് ഒരു പോക്കാണ് ആനക്കുട്ടികൾ. ഇത്തിരി കുഞ്ഞൻ മാരുടെ ഈ ഓട്ടം ആളുകൾക്ക് ഇഷ്ടവുമാണ്.  അത്തരത്തിൽ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ആനക്കുട്ടിയെ നടക്കാൻ പഠിപ്പിക്കുന്ന അമ്മയാനയാണ് വീഡിയോയിൽ.

ബ്യൂട്ടൻജെബൈഡൻ എന്ന ട്വിറ്റർ പേജിൽ പങ്ക് വെച്ച വീഡിയോ 1.2 മില്യൺ ആളുകളാണ് കണ്ടത്.  ഏങ്ങിനെ ഇവരെ സ്നേഹിക്കാതിരിക്കാൻ കഴിയും കുഞ്ഞു മൃഗങ്ങളെ കാണുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.  ഞാൻ ഈ ജീവികളെ ശരിക്കും സ്നേഹിക്കുന്നു,” ഇങ്ങിനെ നിരവധി കമൻറുകളാണ് വീഡിയോക്ക് താഴെ വരുന്നത്.ആഫ്രിക്കൻ ആനക്കുട്ടിയും തള്ളയാനയുമാണ് വീഡിയോയിൽ.

 

8,896 റീ ട്വീറ്റുകളാണ് വീഡിയോക്ക് ലഭിച്ചത്. നിരവധി പേർ വീഡിയോ പങ്കുവെച്ചു. ആനക്കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്തായാലും വീഡിയോ അധികം താമസിക്കാതെ വൈറലായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News