Viral Video: കുളത്തിൽ വീണ ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മ; വീഡിയോ വൈറൽ

Viral Video: കുളത്തിൽ വീണ തൻറെ കുഞ്ഞിനെ എങ്ങനെ രക്ഷിക്കുമെന്നറിയാതെ പരിഭ്രാന്തയായി നിൽക്കുന്ന അമ്മ ആനയെ വീഡിയോയിൽ കാണാം. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2022, 04:15 PM IST
  • കുളത്തിന് സമീപത്തായി തന്റെ കുഞ്ഞിനെ എങ്ങനെ രക്ഷിക്കുമെന്ന് ഓർത്ത് പരിഭ്രാന്തയായി നിൽക്കുന്ന അമ്മ ആനയെയും കാണാം.
  • കുറച്ച് സമയങ്ങൾക്കുള്ളിൽ മറ്റൊരു ആന കൂടി അവിടേക്ക് എത്തുന്നുണ്ട്.
  • കരയിൽ നിന്ന് കൊണ്ട് ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ രണ്ട് ആനകളും നേരെ കുളത്തിലേക്കിറങ്ങി ആനക്കുട്ടിയെ രക്ഷപ്പെടുത്തി.
Viral Video: കുളത്തിൽ വീണ ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മ; വീഡിയോ വൈറൽ

Viral Video of Baby Elephant: അമ്മയുടെ സ്‌നേഹം അത് പറഞ്ഞറിയിക്കാനാവുന്നതിലും അപ്പുറമാണ്. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃ​ഗങ്ങളുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. തന്റെ മക്കളെ സംരക്ഷിക്കാൻ അമ്മമാർ എന്ത് ത്യാ​ഗവും സഹിക്കും. മക്കൾക്ക് വേണ്ടി എന്തിനോടും പോരാടാൻ അവർ തയാറാണ്. അത്തരത്തിലൊരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. കാട്ടിനുള്ളിലെ കുളത്തിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാൻ അതിന്റെ അമ്മയും അച്ഛനും ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 

വേനൽക്കാലത്ത് വെള്ളമില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനായി അധികൃതർ താൽക്കാലിക കുളങ്ങൾ കുഴിച്ച് വെള്ളം സംഭരിക്കും. അങ്ങനെയൊരു കുളത്തിൽ അകപ്പെട്ട് പോയിരിക്കുകയാണ് ആനക്കുട്ടി. വെള്ളം കുടിക്കാൻ എത്തിയപ്പോൾ അറിയാതെ വീണതാകും. കുളത്തിൽ നിന്ന് കയറാനാകാതെ നീന്തുകയാണ് ആനക്കുട്ടി. 

Also Read: ചെളിയിൽ വീണ ആനകുട്ടിയുടെ രക്ഷിച്ച് പെൺകുട്ടി; വൈറൽ വീഡിയോ

കുളത്തിന് സമീപത്തായി തന്റെ കുഞ്ഞിനെ എങ്ങനെ രക്ഷിക്കുമെന്ന് ഓർത്ത് പരിഭ്രാന്തയായി നിൽക്കുന്ന അമ്മ ആനയെയും കാണാം. കുറച്ച് സമയങ്ങൾക്കുള്ളിൽ മറ്റൊരു ആന കൂടി അവിടേക്ക് എത്തുന്നുണ്ട്. കരയിൽ നിന്ന് കൊണ്ട് ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ രണ്ട് ആനകളും നേരെ കുളത്തിലേക്കിറങ്ങി ആനക്കുട്ടിയെ രക്ഷപ്പെടുത്തി.

ഡോ. സമ്രത് ​ഗൗഡ ഐഎഫ്എസ് ആണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടു കഴിഞ്ഞു. നിരവധി പേർ വീഡിയോയ്ക്ക് കമന്റും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News