Viral Video : കുരങ്ങന് സ്നേഹത്തോടെ ഭക്ഷണം കൊടുത്ത് പെൺകുട്ടി; ഞെട്ടിച്ച് കുരങ്ങന്റെ പ്രതികരണം

Viral Funny Monkey Video : ഭുത്നി കി മിംസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 02:47 PM IST
  • ഭുത്നി കി മിംസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്.
  • നിരവധി പേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി ലൈക്കും ഷെയറും ഒക്കെ ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
  • ചിലർ ഈ വീഡിയോ കണ്ട പൊട്ടി ചിരിച്ചപ്പോൾ, കുരങ്ങൻ എന്തിനാണ് ഇങ്ങനെ പെരുമാറിയതെന്ന് മനസിലാവാതെ അത്ഭുതപ്പെട്ട് ഇരിക്കുകയാണ് മറ്റു ചിലർ.
Viral Video : കുരങ്ങന് സ്നേഹത്തോടെ ഭക്ഷണം കൊടുത്ത് പെൺകുട്ടി; ഞെട്ടിച്ച് കുരങ്ങന്റെ പ്രതികരണം

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്.  അതിൽ തന്നെ മൃഗങ്ങളുടെ വീഡിയോ ആളുകൾക്ക് വളരെയിഷ്ടമാണ്. മൃഗങ്ങളോട് ആളുകൾക്ക് വളരെയധികം സ്നേഹം തോന്നാറുണ്ട്. അതേസമയം അവർ എപ്പോൾ എന്ത് ചെയ്യുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാനും കഴിയില്ല. അത്തരത്തിലുള്ള ഒരു കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

സാമൂഹിക മാധ്യമംഗലയിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇപ്പോൾ ഒരു കുരങ്ങന്റെയും പെൺകുട്ടിയുടെയും വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഈ വീഡിയോ കണ്ട ആളുകൾ ഒരേ സമയം പൊട്ടിച്ചിരിക്കുകയും, അത്ഭുതപ്പെടുകയും ആണ്. ഭക്ഷണം കൊടുത്തതിന് കുരങ്ങൻ ഇങ്ങനെ പ്രതികരിക്കുമെന്ന് പെൺകുട്ടിയും തീരെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

ALSO READ: Viral VIdeo : "ഒന്ന് തൊട്ട് നോക്കിയതാ; പിന്നെ ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല"; മുള്ളൻപന്നി കുരങ്ങനെ ഓടിക്കുന്ന വീഡിയോ വൈറൽ

വീഡിയോയിൽ ഒരു പെൺകുട്ടി, വഴിയരികിൽ ഇരിക്കുന്ന ഒരു കുരങ്ങന് കടല കൊടുക്കുന്നത് കാണാം. ആദ്യം പെൺകുട്ടി കുരങ്ങന്റെ വായിൽ കടല വെച്ച് കൊടുക്കുകയാണ്. ശേഷം കുരങ്ങൻ പെട്ടെന്ന് പെൺകുട്ടിയുടെ കൈയിൽ നിന്ന് കടല എടുത്ത് കഴിക്കാൻ ആരംഭിക്കും. വളരെ വേഗത്തിലാണ് കുരങ്ങൻ പെൺകുട്ടിയുടെ കൈയിൽ നിന്ന് കടലയെടുത്ത് കഴിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bhutni_ke (@bhutni_ke_memes)

പെൺകുട്ടിയുടെ ഒരു കൈയിലിരുന്ന കടല കഴിച്ചതിന് ശേഷം മറ്റേ കയ്യിലിരുന്ന കടലയും കുരങ്ങൻ എടുത്ത് കഴിക്കുകയാണ്. അപ്പോൾ തന്നെ പെൺകുട്ടി ഏകദേശം ഞെട്ടി നിൽക്കുകയാണ്. പെൺകുട്ടിയുടെ കൈയിലിരുന്ന കടല തീർന്നതോട് കൂടി കുരങ്ങന്റെ ഭാവവും മാറി. ഇത്രയും നേരം സ്നേഹത്തോടെ കടല തിന്ന് കുരങ്ങൻ ഉടൻ തന്നെ കൈയെടുത്ത് പെൺകുട്ടിയുടെ മുഖത്ത് അടിച്ചു., ഇത് തീരെ പ്രതീക്ഷിക്കാതെ നിന്ന പെൺകുട്ടി പേടിച്ച് പോകുകയും ചെയ്തു.

ഭുത്നി കി മിംസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. നിരവധി പേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി ലൈക്കും ഷെയറും ഒക്കെ ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ചിലർ ഈ വീഡിയോ കണ്ട പൊട്ടി ചിരിച്ചപ്പോൾ, കുരങ്ങൻ എന്തിനാണ് ഇങ്ങനെ പെരുമാറിയതെന്ന് മനസിലാവാതെ അത്ഭുതപ്പെട്ട് ഇരിക്കുകയാണ് മറ്റു ചിലർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News