London : കോവിഡ് 19 (Covid 19) വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ വേരിയന്റ് (Delta Variant) 60 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗവ്യാപന ശേഷി ഉണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. ജനുവരിയിൽ യുകെയിൽ ലോക്ഡൗൺ (Lockdown) ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാക്കിയ ആൽഫ വേരിയന്റിനേക്കാൾ അപകടകാരിയാണ് പുതിയ ഡെൽറ്റ വേരിയന്റ്.
കോവിഡ് 19 ന്റെ ഡെൽറ്റ വേരിയന്റ് (Delta Variant) ആദ്യമായി കണ്ടെത്തിയത്. ജൂൺ 21 മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തയ്യാറായിരുന്ന യുണൈറ്റഡ് കിങ്ഡമിൽ ഇപ്പോൾ രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ രോഗബാധയ്ക്ക് കാരണമായി കൊണ്ടിരിക്കുന്നത് ഡെൽറ്റ വേരിയന്റാണ്. അതിനാൽ തന്നെ യുകെ നിയന്ത്രണങ്ങൾ പിന്വലിക്കുന്നത് മാറ്റി വെക്കാനും സാധ്യതയുണ്ട്.
ALSO READ: Delta Variant : Covid 19 ഡെൽറ്റ വേരിയന്റ് 40% കൂടുതൽ രോഗം പരത്തുമെന്ന് ബ്രിട്ടൺ ആരോഗ്യ മന്ത്രി
എന്നാൽ വാക്‌സിന്റെ (Covid Vaccine) രണ്ട് ഡോസുകളും ലഭിച്ച ആളുകൾ കൊറോണ വൈറസിന്റെ രണ്ട് വാരിയന്റുകളിൽ നിന്നും സുരക്ഷിതരാണെന്ന് മുമ്പ് തന്നെ ബ്രിട്ടന്റെ ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ഇപ്പോൾ യുകെയിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്നത്.
ALSO READ: Covid Delta Variant : എന്താണ് കോവിഡ് 19 ഡെൽറ്റ വേരിയന്റ്? ഡെൽറ്റ വേരിയന്റ് കൂടുതൽ അപകടകാരിയോ?
കഴിഞ്ഞ മാസം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം അനുസരിച്ച് രണ്ട് ഡോസ് വാക്‌സിനും എടുക്കുന്നത് കോവിഡിന്റെ കെന്റ് വാരിയന്റിനെതിരെയും ഡെൽറ്റ വാരിയന്റിനെതിരെയും ഫലപ്രദമാണ്. യുകെ ഇത് വരെ 29 മില്യൺ ആളുകൾക്ക് 2 ഡോസ് വാക്‌സിനും നൽകി കഴിഞ്ഞു. അതായത് പ്രായപൂർത്തിയായ 50 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു.
ALSO READ: Covid Delta Variant : Singapore ലും കോവിഡ് ഡെൽറ്റ വേരിയന്റ് വ്യാപകം
രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ആശുപത്രിയിലുള്ള രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് രക്ഷപ്പെടുത്തിയിട്ടില്ല. ആയിരത്തോളം കോവിഡ് രോഗികൾ മാത്രമാണ് യുകെയിൽ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.